എടപ്പാടി കെ പളനിസാമി സഭയുടെ വിശ്വാസം നേടി. അംഗങ്ങളുടെ തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്.സഭയില്‍ ഉണ്ടായിരുന്ന 11 എം എല്‍ എ മാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.എതിര്‍ത്തവര്‍ ഒ പനീര്‍ശെല്‍വം വിഭാഗത്തില്‍ പെട്ടവരാണ്.അരങ്ങേറിയത്. വിശ്വാസവോട്ടെടുപ്പിന് വേണ്ടി ചേര്‍ന്ന തമിഴ്നാട് നിയമസഭയിലും സഭയ്ക്കു പുറത്തും നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.ഡി എം കെ ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തെ മാറ്റി നിര്‍ത്തിയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
ഇതിനിടയില്‍ സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഡി എം കെ എം എല്‍ എ മാര്‍ ഇന്ന് ഗവര്‍ണറെ കാണും.വാച്ച് ആന്‍ഡ് വാര്‍ഡ് ഉപദ്രവിച്ചെന്നാരോപിച്ച് സ്റ്റാലിനുള്പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ റോഡിലിറങ്ങി ജനങ്ങളോട് സംവദിക്കുന്ന ഒരു കാഴ്ചയും തമിഴകം കണ്ടു.
പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന് ഉള്‍പ്പെടെയുള്ളവര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കി. 11 മണിക്ക് ആരംഭിച്ച സമ്മേളനം ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഒരുമണിയോടെ വീണ്ടും സഭ സമ്മേളിച്ചെങ്കിലും സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നതോടെ പ്രതിപക്ഷ പനീര്‍സെല്‍വം വിഭാഗക്കാരെയും സഭയില്‍നിന്നു പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി. ഇവരെ ബലം പ്രയോഗിച്ചു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഭാ നടപടികള്‍ മൂന്നുമണി വരെ... നിര്‍ത്തിവയ്ക്കുകയായിരുന്നു. നിയമാനുസൃതമായി ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന ആവശ്യം സ്പീക്കര്‍ പി. ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡിഎംകെ എംഎല്എയമാര് കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികള്‍ ആദ്യം നിര്‍ത്തിവച്ചത്.
സഭയില്‍ കൈയ്യാങ്കളി
വിശ്വാസ വോട്ടെടുപ്പിനിടയില്‍ നടന്ന ഡി എം കെ എം എല്‍ എ മാരുടെ കൈയ്യാങ്കളി നടത്തിയതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.ഡി എം കെ എം എല്‍ എ മാര്‍ സ്പീക്കറുടെ മൈക്ക് ഒടിച്ചു.രേഖകള്‍ കീറിയെറിഞ്ഞു.കസേര ഒടിച്ചു.സ്പീക്കറെ പിടിച്ചു തള്ളാന്‍ ശ്രമിച്ചു.അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗിസ്ഥര്ക്കും എം എല്‍ എ മാര്‍ക്ക് പരിക്കേറ്റു.രഹസ്യ ബാലറ്റെന്ന ആവശ്യം സ്പീക്കര്‍ പരിഗണിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു വന്നു.മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും മുതിര്‍ന്ന മന്ത്രി സെങ്കോട്ടയ്യനും ഉള്‍പ്പടെയുള്ളവര്‍ സഭയ്ക്കു പുറത്തു ചര്‍ച്ച നടത്തുന്നു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.സഭയ്ക്കു പുറത്ത് സുരക്ഷ ശക്തമാക്കി.നിയമസഭയിലേക്കുള്ള റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. നിയമസഭ അസാധാരണ സംഭവങ്ങള്‍ നടക്കുന്നു.അല്പ സമയത്തിനകം സഭ ചേരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....