News Beyond Headlines

29 Friday
November

രണ്ട് സിപിഐ മന്ത്രിമാര്‍ ഭരണത്തിന് അധിക ബാധ്യത?

ഒന്‍പതു മാസത്തെ ഭരണകാലത്ത് ഭരണകക്ഷിയായ ഇടതു പാര്‍ട്ടിയിലെ മുഖ്യ കക്ഷിയായ സി പി എമ്മിന് എതിര്‍പ്പു നേരിടേണ്ടി വരുന്നത് പ്രതിപക്ഷത്തു നിന്നല്ല എന്നതാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.മാവോയിസ്റ്റു സംഭവമായാലും ലോ അക്കാദമി സംഭവമായാലും കേരള അഡ്മിനിസ്‌ട്രേറ്റീവ് രൂപീകരണമായാലും എതിര്‍പ്പുകളുണ്ടാകുന്നത് ഇടതു പക്ഷത്തിനകത്തു നിന്നു തന്നെ.പ്രത്യേകിച്ച് സി പി ഐ യില്‍ നിന്ന്.
മാവോയിസ്‌റ്റു വിഷയത്തില്‍ സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് സി പി എമ്മിന്റെ നിലപാടിനോട് നേരേ വിരുദ്ധമായിരുന്നു.മാവോയിസ്റ്റുകളെ അനുകൂലിച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെയും പത്ര -ദൃശ്യ മാധ്യമങ്ങളിലൂടെയും കാനത്തിന്റെയും സി പി ഐയുടെ മറ്റ് ചില മുതിര്‍ന്ന നേതാക്കന്‍മാരുടെയുമൊക്കെ പ്രസ്താവനകള്‍ വന്നിരുന്നു.ഇതു കണ്ടില്ലെന്നു നടിച്ച സി പി എമ്മിന് നേരിടേണ്ടി വന്നത് ലോ അക്കാദമി സമരത്തില്‍ സി പി ഐ യുടെ കര്‍ക്കശ നിലപാടുകളായിരുന്നു.ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ വഴിയില്‍ പോരും കൂട്ടത്തില്‍ കുത്തും ലോ അക്കാദമിയില്‍ കണ്ടു.ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് മറ്റ് രാഷ്ട്രീയ എതിരാളികളോടൊപ്പം നിലയുറപ്പിച്ച സി പി ഐ പ്രിന്‍സിപ്പലിന്റെ രാജിയാണ് ആവശ്യ പ്പെടത്.പ്രിന്‍സിപ്പല്‍ മാറി നില്‍ക്കാന്‍ തയ്യാറായ സമയത്ത് സമരവസാനിപ്പിച്ചു പോയ എസ് എഫ് ഐക്കൊപ്പം ചേരാന്‍ സി പി ഐയുടെ വിദ്യാര്‍ത്ഥി സംഘടന തയ്യാറായില്ല.അത് എന്തിന്റെ പേരിലായാല്‍ പോലും സി പി എം നേതൃത്വത്തിനും ഭരണ തലത്തില്‍ തന്നെയും തലവേദന സൃഷ്ടിച്ചു.
അതു പോലെ തന്നെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസെന്ന സി പി എമ്മിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രി സര്‍വ്വീസ് ആരംഭിക്കും എന്ന നിലപാടിനോടും സി പി ഐ എതിര്‍ത്തു.പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം സി പി ഐയും പെന്‍ഡൗണ്‍ സമരത്തില്‍ പങ്കു ചേര്‍ന്നു.എല്ലായിടത്തും എതിര്‍പ്പിന്റെ സ്വരമുയര്‍ത്തുകയാണ് സി പി ഐ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.സത്യത്തില്‍ മുഖ്യ പാര്‍ട്ടിയുടെ കൂടെ നിന്നു ഭരിക്കേണ്ട സി പി ഐ എന്തിനും ഏതിനും കറുപ്പിച്ച മുഖവുമായി നില്‍ക്കുന്ന അവസ്ഥ.പക്ഷെ ഇതിലൊക്കെ കഷ്ടം മന്ത്രി സഭയില്‍ അംഗങ്ങളായ ചില സി പി ഐ മന്ത്രിമാരുടെ ഭരണനിര്‍വ്വഹണശേഷിക്കുറവും കെടുകാര്യസ്ഥതയുമാണ്.ഇവര്‍ ഭരണ തലത്തിലുണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെ രൂക്ഷമാണ്.
ഇതില്‍ ആദ്യത്തേതാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായ പി തിലോത്തമന്റെ ഭരണകെടുകാര്യസ്ഥത്.മന്ത്രി സഭാ രൂപീകരണ സമയത്തു തന്നെ ഇദ്ദേഹത്തിന് വകുപ്പ് നല്‍കുന്നതില്‍ സി പി ഐ യില്‍ നിന്നു തന്നെ എതിര്‍പ്പു നേരിടേണ്ടി വന്നതാണ്.പക്ഷെ കിട്ടിയ ലാക്ക് മുതലാക്കാന്‍ ഇദ്ദേഹത്തിനായില്ല.സംസ്ഥാനത്ത് റേഷന്‍ അരി വിതരണത്തിലുണ്ടായ അപാകത പരിഹരിക്കാന്‍ പോലും മന്ത്രിക്ക് സാധിച്ചില്ല.ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇതിനു വേണ്ടി ചുമതലപ്പെടുത്താനോ കാര്യ വിവരമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ പ്രശ്‌ന പരിഹാരത്തിന് സമീപിക്കാനോ മന്ത്രിക്കു കഴിഞ്ഞില്ല.കുറച്ചു മാസങ്ങളായി അരിപ്രശ്‌നം രൂക്ഷമാകുകയുമാണ്.ഇതിനെതിരെ പ്രതികരിക്കാന്‍ സി പി ഐ യുടെ സംസ്ഥാന സെക്രട്ടറിക്ക് നാക്കു പൊങ്ങാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല.തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണറായിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പൊല്ലാപ്പ് സൃഷ്ടിക്കുന്ന സെക്രട്ടറി ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ താല്‍പര്യമേ കാട്ടിയില്ല എന്നതു സത്യം.സി പി എമ്മും ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.പക്ഷെ ഭക്ഷ്യ വകുപ്പിന്റെ രീതികള്‍ പാര്‍ട്ടിയെയും ഭരണത്തെയും ബാധിക്കുമെന്നതിനാല്‍ ഭക്ഷ്യമന്ത്രിക്കിനി എത്ര നാള്‍ കസേര ഉണ്ടാകുമെന്ന് കണ്ടറിയണം
ഇടതുപക്ഷം അധികാരത്തിലേറുമ്പോഴെല്ലാം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അവര്‍ക്കു തന്നെ കൊടുക്കാനൊരു കാരണമുണ്ട്.ഈ വകുപ്പ് ഏറ്റവും നന്നായി കൈകാര്യം ചെയ്തത് സി പി ഐക്കാരനായ ഇ ചന്ദ്രശേഖരന്‍ നായരാണെന്നത് രഹസ്യമല്ല.ഇതേ വകുപ്പ് കൈകാര്യം ചെയ്ത മറ്റൊരാള്‍ സി ദിവാകരനായിരുന്നു അദ്ദേഹവും വലിയ കുഴപ്പങ്ങളില്ലാതെ വകുപ്പിനെ കൊണ്ടു പോയി.
അതുപോലെ തന്നെയാണ് വനം വകുപ്പിന്റെ കാര്യവും.അങ്ങനെയൊരു വകുപ്പുണ്ടോയെന്നാണ് സംശയം.അവിടെ എന്തെങ്കിലും നടക്കുന്നുണ്ടോ?കെ രാജു വാണ് പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്യുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലുമൊക്കെ അവിടെ നടന്നിരുന്നു എന്നത് നേരാണ്.പക്ഷെ ഒന്നുണ്ട് വനത്തിനൊപ്പം ഡയറി ഡിപ്പാര്‍ട്‌മെന്റിന്റെയും മില്‍മയുടെയും കൂടി ചുമതലയുള്ള മന്ത്രി അദ്ദേഹം ഈ നാട്ടിലൊക്കെ തന്നെയുണ്ടെന്ന് തെളിയിച്ചു.ക്ഷീരകര്‍ഷകരുടെ മനമറിഞ്ഞ് മില്‍മയുടെ വിലയങ്ങ് വര്‍ദ്ധിപ്പിച്ചു.നാട്ടുകാരുടെ നെഞ്ചത്തടിച്ചങ്കിലെന്ത് ക്ഷീര കര്‍ഷകന് ഗുണമുണ്ടല്ലോ.
ഭരണത്തിന് അധിക ബാധ്യതയായി ഇവരെ രണ്ടു പേരേയും ചുവക്കാന്‍ സി പി എം തയ്യാറാകുമോയെന്ന് കാത്തിരുന്നു കാണാം.
മറ്റു വകുപ്പുകളൊക്കെ അത്യാവശ്യം കുഴപ്പമില്ലാതെ മുന്നോട്ടു പോകുമ്പോള്‍ കുടുംബത്തിന് പേരുദോഷമുണ്ടാക്കാന്‍ ഈ രണ്ടു വകുപ്പുകളും മതിയല്ലോ.കാടിന്റെ പ്രശ്‌നം അത്ര രൂക്ഷമല്ലെങ്കിലും നാട്ടുകാരുടെ അരിയുടെ പ്രശ്‌നം ഇമ്മിണി വലിയതു തന്നെയാണ്. സഖാവ് കാനം ഇക്കാര്യം ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. അതി വിപ്ലവം സ്വപ്നം കണ്ടു നടക്കുമ്പോള്‍ അരി വിപ്ലവം മറക്കണ്ട.സര്‍ക്കാര്‍ ഡയറിയില്‍ പേരുകള്‍ ക്രമത്തിലടിക്കുന്ന ശുഷ്‌കാന്തിയെങ്കിലും വേണ്ടേ സഖാവേ പാലിന്റെയും അരിയുടെയും കാര്യങ്ങള്‍ നന്നാക്കുന്ന കാര്യത്തിലും.കാനം മന്ത്രിമാര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയോ പ്രസ്തുത വകുപ്പുകള്‍ മറ്റാരെയെങ്കിലും ഏല്‍പിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.
പത്തൊന്‍പത് അംഗങ്ങളുടെ ബലം നിയമസഭയിലുണ്ടെന്ന ധാര്‍ഷ്ട്യം എന്തായാലും സി പി ഐക്കുണ്ട്.എന്തായാലും സി പി എമ്മിന് നാടു ഭരിക്കണമെങ്കില്‍ തങ്ങളുടെ പിന്തുണ വേണമെന്ന അഹങ്കാരവും ഉണ്ട്.പക്ഷെ ഒന്നു ശ്രദ്ധിക്കണം അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന്.തോളിലിരുന്ന് ചെവി തിന്നരുതെന്ന താക്കീതുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ സി പി ഐ ക്കെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....