അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് എത്താന്‍ കാത്തിരുന്ന ചിന്നമ്മയുടെ മോഹങ്ങളുടെ മേലാണ് സുപ്രീം കോടതി വിധി കരിനിഴലാകുന്നത്.അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു വര്‍ഷത്തേ തടവും പത്തു കോടി രൂപ പിഴയും അടക്കാന്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതോടെ ശശികലയെന്ന ചിന്നമ്മയുടെ രാഷ്ട്രീയ ഭാവിയാണ് ഇരുളടഞ്ഞത്.അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ അമ്മയോടൊപ്പം നടന്ന് അടിതടവുകള്‍ മുഴുവന്‍ ചിന്നമ്മ പഠിച്ചു.പഠിച്ചതെല്ലാം പ്രാവര്‍ത്തികമാക്കി മാറ്റാന്‍ അവസരം കാത്തിരുന്നു ശശികല.പക്ഷെ മുഖ്യമന്ത്രിയാകാന്‍ കുറച്ചധികം തിരക്കു കാട്ടിയില്ലേയെന്ന് സംശയം.
ജയലളിതയുടെ വിയോഗം തമിഴകത്തിന്റെ രാഷ്ട്രീയത്തില്‍ അണ്ണാ ദ്രാവിഡര്‍ക്കുണ്ടാക്കിയേക്കാവുന്ന വിടവ് ഉണ്ടാകാതിരിക്കാന്‍ പനീര്‍ശെല്‍വത്തിനെ പാതിരാത്രിയില്‍ തന്നെ പട്ടാഭിഷേകം നടത്തി മുഖ്യമന്ത്രിയാക്കിയത് ചിന്നമ്മയുടെ ബുദ്ധി.പക്ഷെ പാര്‍ട്ടിയുടെ വിനീതനായ പ്രവര്‍ത്തകന്‍ പനീര്‍ശെല്‍വം അമ്മ പറയുന്നതു പോലെ ചിന്നമ്മയുടെ വാക്കുകള്‍ക്കും വില കൊടുക്കുമെന്നു കരുതി. എന്നാല്‍ ചിന്നമ്മയ്ക്ക് അക്കിടി പറ്റി.മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാറിയെന്നത് നേരു തന്നെ.പക്ഷെ ചിന്നമ്മ കളിച്ച കളിയില്‍ പനീര്‍ശെല്‍വം വീണില്ല.വാക്കു മാറ്റിയെന്നു പറയുന്നതും ശരിയല്ല.അഴിമതി കേസില്‍ വിധി വരാനിരിക്കെ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തവരോധിക്കുന്നത് അണ്ണാ ഡി എം കെയെ തകര്‍ക്കുമെന്ന് ഒ പി എസിനെ കൃത്യമായ നിയമോപദേശം ലഭിച്ചതു പോലെയായിരുന്നു പനീര്‍ശെല്‍വത്തിന്റെ പിന്നീടുള്ള നീക്കം.ഗവര്‍ണര്‍ വിദ്യാ സാഗര്‍ റാവു സത്യപ്രതിജ്ഞയ്ക്ക് അനുമതി കൊടുക്കാതെ പ്രവര്‍ത്തിച്ചതും സുപ്രീം കോടതി വിധി കാത്താണെന്ന് വ്യക്തം.കൂവത്തൂരിലെ റിസോര്‍ട്ടില്‍ പിന്തുണയുള്ള എം എല്‍ എ മാരെ പാര്‍പ്പിച്ച് അവര്‍ക്കൊപ്പം കഴിയുമ്പോഴും ഈ വിധിയാണ് തലക്കു മുകളില്‍ തൂങ്ങിയിരുന്നതെന്ന് അവര്‍ കരുതിയില്ല.തമിഴകത്തിന്റെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റി മറിച്ചേക്കാവുന്ന വിധിയാണ് ഇന്നുണ്ടായതെന്നും യാദൃശ്ചികം
മന്നാര്‍ഗുഡി ചിന്നമ്മ
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പോണ്ടിയില്‍ കൃഷ്ണവേണിയുടെയും വിവേകാനന്ദന്റെയും മകളായി ജനനം.പിന്നീട് കുടുംബം മന്നാര്‍ഗുഡിയിലേക്ക് കുടിയേറി.ദ്രാവിഡരുടെ നേതാവ് കരുണാനിധിയുടെ ആശിര്‍വ്വാദത്തോടെ എം നടരാജനുമായുള്ള വിവാഹം ജീവിതത്തെ മാറ്റിമറിച്ചു.തമിഴ്‌നാട് സര്‍ക്കാരിന്റെ പി ആര്‍ ഒ ആയിരുന്ന നടരാജന് അക്കാലത്ത് കൂട്ടല്ലൂര്‍ കലക്ടറായിരുന്ന ചന്ദ്രലേഖയുമായുള്ള അടുപ്പം വളര്‍ന്നത് ഭര്‍ത്താവിനൊപ്പം ഭാര്യയ്ക്കും എം ജി ആറിലേക്കാണ്.
ജയലളിതയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി വീഡിയോയില്‍ പകര്‍ത്താനുള്ള അനുവാദമായിരുന്നു അമ്മയുടെ തോഴിയെന്ന നിലയിലേക്ക് ശശികലയെ വളര്‍ത്തിയത്.ജയലളിതയുടെ മനസാക്ഷിയിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ശശികലയ്ക്ക് ചാണക്യ തന്ത്രം ഉപദേശിച്ചത് എം ജി ആര്‍ തന്നെയാണെന്നാണ് അന്തപ്പുര ശ്രുതികള്‍.എം ജി ആറുമായി പിണങ്ങിയ ജയലളിതയുടെ നീക്കം അറിയാന്‍ അണ്ണന്‍ കണ്ടെത്തിയ വഴി .മന്നാര്‍ഗുഡിയില്‍ നിന്ന് ആ വഴി ദേശീയ പാത പോലെയങ്ങ് നീണ്ടു.ആ അടുപ്പം നീണ്ടത് സൗഹൃദത്തിലേക്ക്,പിന്നീട് ജയയുടെ വസതിയിലേക്ക്.അണ്ണന്റെ മരണശേഷം അമ്മയെ വാഴിക്കാനുള്ള കരുക്കള്‍ നീക്കിയതും ശശികല തന്നെ.തമിഴകത്തിന്റെ ചരിത്രത്തിലേക്കു വളര്‍ന്നു കയറിയ ബന്ധം.അമ്മയെ ഇത്ര കണ്ടറിയുന്ന ഒരാള്‍ പോലും അവരുടെ രക്ത ബന്ധത്തില്‍ പോലും ഇല്ലായിരുന്നു.'ഉടൈ പിറന്ന സഗോദരി' ,എന്നാണ് ജയലളിത അവരെ വിശേഷിപ്പിച്ചിരുന്നത്.
ജയലളിത മുഖ്യമന്ത്രി പദത്തിലേക്കെത്തിയതോടെ അവരുടെ സകലകാര്യങ്ങളും ശശികലയാണ് കൈകാര്യം ചെയ്തിരുന്നത്.വീടും ഓഫീസും മന്നാര്‍ഗുഡി മാഫിയയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.അഴിമതിയുടെ അകത്തളമായി പോയസ് ഗാര്‍ഡന്‍.സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിച്ചു.അനധികൃതമായി സമ്പാദിച്ചതെല്ലാം തോഴിക്ക് കൈമാറി.തോഴിക്കൊപ്പം ഇളവരശിയും സുധാകരനും തഴച്ചു വളര്‍ന്നു.ചെന്നൈയിലും തഞ്ചാവൂരിലും സ്വത്തുക്കള്‍ സമ്പാദിച്ചു കൂട്ടുകയായിരുന്നു.പണമായും പണ്ഡങ്ങളായും വസ്തു വകകളായും സമ്പാദ്യം കുന്നു കൂടി. ശശികലയുടെ അനന്തരവന്‍ സുധാകരനെ ദത്തുപുത്രനായി ഏറ്റെടുക്കുക കൂടി ചെയ്തതോടെ ജയലളിതയുടെ രാഷ്ട്രീയ തലവര മാറിത്തുടങ്ങി.1995 ല്‍ ശിവാജി ഗണേശന്റെ കൊച്ചുമകള്‍ സത്യലക്ഷമിയുമായി സുധാകരന്റെ വിവാഹം അതിഗംഭീരമായി നടത്തിയതും അമ്മയുടെ അഭ്യുദയ കാംക്ഷികളുടെ നെറ്റി ചുളിച്ചു.വിവാഹത്തിന് ശശികലയും ജയലളിതയും ഇരട്ടസഹോദരി മാരേ പ്പോലെ വേഷം ധരിച്ചതും അധികാര ദുര്‍വിനിയോഗം നടത്തി ഇലക്ട്രിസിറ്റിയും ഏഴു ലക്ഷം ലിറ്റര്‍ വെള്ളവും ദുരുപയോഗം ചെയ്തതും സര്‍ക്കാര്‍ വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതുമെല്ലാം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാ വിഷയമായി.എന്നാല്‍ സുധാകരന്‍ ശശികലയില്‍ നിന്നകന്നു.
1996 ല്‍ ജയലളിതക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ ശശികല ജയിലിലായി.ഫെറ ദുരപയോഗം ചെയ്തതിനായിരുന്നു അത്.അന്ന് കുറച്ചു കാലം ജയലളിത,ശശികലയെ തന്നില്‍ നിന്നകറ്റി നിര്‍ത്തി. ഓരോ അണുവിലും അഴിമതി മാത്രം നടത്തി അമ്മയും ചിന്നമ്മയും അധികാര രാഷ്ട്രീയത്ത കുതിപ്പു നടത്തി.എന്നാല്‍ 2011 ല്‍ വീണ്ടും അധികാരത്തിലെത്തിയ ജയലളിത ശശികലയെ പോയസ് ഗാര്‍ഡന്റെ അധികാരത്തില്‍നിന്നും അകറ്റി.എ ഐ ഡി എം കെ മെമ്പര്‍ഷിപ്പെടുത്ത് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായി 100 ദിവസത്തിനുള്ളിലാണ് മന്നാര്‍ഗുഡി മാഫിയയെ അമ്മ പുറത്താക്കിയത്.എന്നാല്‍ അമ്മയുടെ കൈയ്യും കാലും പിടിച്ച് തിരിച്ചെത്തുമ്പോള്‍ അമ്മ ആവശ്യപ്പെട്ടത് ഒന്നേയുണ്ടായിരുന്നുള്ളു.നടരാജനെ ഒഴിവാക്കണം,രാഷ്ട്രീയത്തില്‍ ഇടപെടരുത്.കുറച്ചു കാലം അങ്ങനെ കഴിഞ്ഞു ഇതിനിടയില്‍ ജയലളിത കര്‍ണാടകത്തില്‍ ജയിലില്‍ പോയപ്പോള്‍ മുഖ്യമന്ത്രിയാക്കിയത് ഒ പനീര്‍ശെല്‍വത്തെയായിരുന്നു.ഒരിക്കലും എ ഐ ഡി എം കെയുടെ ഒരു സ്ഥാനത്തും ഒരു തെരഞ്ഞെടുപ്പിലും ചിന്നമ്മയെ അമ്മ ഉള്‍പ്പെടുത്തിയില്ല.ഒരി നിഴലായി മാത്രം അകറ്റി നിര്‍ത്തി.ജയലളിത ജയിലില്‍ പോയപ്പോഴും തിരികെ വന്നപ്പോഴും അമ്മയുടെ ആശ്രിത വല്‍സലനായി നിന്ന് പനീര്‍ശെല്‍വം ഭരണചക്രം തിരിച്ചു.അമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് അഴിമതിയിലും ദുര്‍ഭരണത്തിലും മുങ്ങാതെ കാര്യങ്ങള്‍ മുന്നോട്ടു പോയി.ഒ പി എസിന് അമ്മയെ വിട്ട് ഒന്നുമില്ലായിരുന്നു
അഴിമതിയുടെ കറയില്‍ മുങ്ങി നിന്നപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലളിത അധികാരത്തിലേക്ക് തിരികെ വരില്ലെന്നുറപ്പിച്ച മാധ്യമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി തമിഴകം ജയക്കൊപ്പം നിന്നു.അമ്മ മുഖ്യമന്ത്രിയായി.എന്നാല്‍ സെപ്റ്റംബര്‍ 22 ന് രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായെന്ന് മാത്രമുള്ള അറിവിലേക്ക് ജനതയെ നിര്‍ത്തി നിത്യതയിലേക്ക് പോയപ്പോള്‍ സംശയത്തിന്റെ കരിനിഴല്‍ ശശികലയിലേക്കു നീണ്ടു.
ജയയുടെ ചികില്‍സയേ പറ്റിയോ രോഗത്തേപ്പറ്റിയോ വ്യക്തത തരാതെയും സഹോദരന്റെ മകള്‍ ദീപയെ പോലും ആശുപത്രിയില്‍ ജയയെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്തത് ചിന്നമ്മയെ കൂടുതല്‍ കുരുക്കിലാക്കി.എം ജി ആറിന്റെ മൃദദേഹത്തിനരികെ ജയ നിന്നതു പോലെ കറുത്ത സാരിയില്‍ ശശികലയും ജയ പുറത്താക്കിയ നടരാജനും നിന്നതും ചിതയില്‍ ചന്ദനമുട്ടിയിടാന്‍ സ്വയമങ്ങ് തീരുമാനിച്ചതുമൊക്കെ തമിഴകത്തെ വിസ്മയിപ്പിച്ചു.ഒരൊറ്റ പദവികളില്‍ പോലുമിരിക്കാതെയാണ് ചിന്നമ്മയുടെ യാത്രകള്‍ മറീനയിലെ ജയയുടെ ചിതയ്ക്ക് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തിച്ചത്.
ദുരൂഹത ശേഷിപ്പിച്ചും ആരാണ് പിന്‍ഗാമിയെന്ന് നിശ്ചയിക്കാതെയും ജയ വിടപറഞ്ഞപ്പോള്‍ ചിന്നമ്മ സ്വയമങ്ങ് അധികാര കസേര തട്ടിയെടുത്തു.എ ഐ ഡി എം കെ അനുയായികളും എം എല്‍ എ മാരും എം പി മാരും ഒറ്റക്കെട്ടായി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിലും ദുരൂഹതയേറി.പിന്നീട് മുഖ്യമന്ത്രി കസേര ഒ പി എസില്‍ നിന്ന് തട്ടിയെടുക്കാന്‍ അനാവശ്യ ധൃതി കാണിച്ചതും ശശികലയെന്ന ചിന്നമ്മയ്ക്കു വിനയായി. എന്നാല്‍ ചിന്നമ്മയുടെ മോഹം കരിഞ്ഞമരാനിയിരിക്കും വിധി.തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുന്നതിന്റെ നീതിയെ ചോദ്യം ചെയ്തിരിക്കുന്നത് പരമോന്നത നീതി പീഠമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....