അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി ശശികലയ്‌ക്കെതിരയാതോടെ ഒ പനീര്‍ശെല്‍വത്തിന്റെ ക്യാമ്പില്‍ ആഹ്ലാദാരവം.ശശികലയ്ക്കും കൂട്ടര്‍ക്കും നാലുവര്‍ഷം തടവെന്ന വിധിയാണ് തമിഴകത്തിന്റെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ ക്യാമ്പിന് ആശ്വാസമായത്.
മുഖ്യമന്ത്രിയാകാന്‍ തിടുക്കം കാട്ടി കഴിഞ്ഞ ആഴ്ചയാണ് ശശികല ഒ പി എസിനെ നിര്‍ബന്ധിച്ച് രാജി വെപ്പിച്ചത്.എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശശികലയ്ക്ക് അനുമതി നല്‍കിയില്ല.അതോടെ തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചെന്നും മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന നിലപാടുമായി പനീര്‍ശെല്‍വം ഗവര്‍ണറെ സമീപിച്ചു.തുടര്‍ന്ന് എ ഐ ഡി എം കെ ട്രഷറര്‍ സ്ഥാനത്തു നിന്നു കൂടി ശശികല ഒ പി എസിനെ പുറത്താക്കി.പിന്നീട് രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.എം എല്‍ എ മാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ഇരുപക്ഷവും വാദിച്ചു. ശശികല തനിക്കൊപ്പമുള്ള എം എല്‍ എമാരേ റിസോര്‍ട്ടില്‍ താമസിപ്പിക്കുകയും 130 എം എല്‍ എ മാരുടെ പിന്തുണ പ്രഖ്യാപിച്ച് ഗവര്‍ണര്‍ക്ക് കത്തു കൈമാറുകയും ചെയ്തു.എന്നാല്‍ ശശികല ക്യാമ്പില്‍ നിന്നു കൊഴിഞ്ഞു പോക്കു തുടര്‍ന്നുകൊണ്ടിരുന്നു.രാഷ്ട്രീയാനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ഗവര്‍ണര്‍ അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയിരുന്നു.സംസ്ഥാനത്തുടന്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം നടത്താനാണ് എ ജി മുഗള്‍ റോത്തഗി ഗവര്‍ണറോട് ആവശ്യപ്പെട്ടത്.എന്നാല്‍ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടില്ല.
എന്നാല്‍ ഇതിനെല്ലാം ഉത്തരമുണ്ടാക്കിയാണ് അനധികൃത സ്വത്തു സമ്പാദന കേസില്‍ ശശികലയ്‌ക്കെതിരായ വിധി ഇന്നു സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.ഇതോടെ ഒ പി എസ് ക്യാമ്പ് സന്തോഷത്തിലാണ്.പക്ഷെ ശശികല ക്യാമ്പില്‍ നിന്നു മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടത്താനും സാധ്യതയുണ്ട്.എന്നാല്‍ ശശികലയുടെ കീഴില്‍ തുടരാന്‍ എത്ര എം എല്‍ എ മാര്‍ ഉണ്ടാകുമെന്ന് കാത്തിരിക്കേണ്ടി വരും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....