News Beyond Headlines

29 Friday
November

സൈക്കിളില്‍ തന്ത്രമൊരുക്കിയ അച്ഛന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ നാളു മുതല്‍ ഉത്തരദേശം യാദവപ്പോരില്‍ വെന്തുരുകുകയായിരുന്നു.ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടിയിലുണ്ടായ കലഹവും വേര്‍പിരിയലും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ?അതല്ല ഇവിടെ പ്രശ്‌നം തെരഞ്ഞെടുപ്പെന്ന യാഥാര്‍ത്ഥ്യത്തോടടുത്തപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സംസ്ഥാനത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് മുഖ്യധാരയില്‍ ചര്‍ച്ചാ വിഷയമാകാതിരിക്കാന്‍ മുലായം സിങ് എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ തലയിലുദിച്ച ബുദ്ധിയാണ് യാദവപ്പോര്.അതിന്റെ കാരണം 2014 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ്.അതായത് 42.3 % വോട്ട് ഷെയറോടെ ബി ജെ പി 80 ല്‍ 71 സീറ്റുകളിലും വിജയിച്ചു.സംസ്ഥാനം ഭരിച്ചു കൊണ്ടിരുന്ന മുലായം സിങ് യാദവിന്റെയും മകന്‍ അഖിലേഷ് യാദവിന്റെയും പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിക്ക് നേടാനായത് വെറും 5 സീറ്റുകള്‍ മാത്രമാണ്.2012 നിയമസഭ തെരഞ്ഞെടുപ്പില്‍ 229 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് എസ് പി.പക്ഷെ ഭരണ ദുര്‍ബലതയും രാജ്യത്താകമാനമുണ്ടായ ബി ജെ പി അനുകൂല തരംഗവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ് പി യെ പിടിച്ചുലച്ചു.അവിടെയാണ് ചാണക്യ തന്ത്രത്തിന്റെ പ്രസക്തി.

അന്നു തുടങ്ങിയ ബി ജെ പി അനുകൂല കാലാവസ്ഥ മാറ്റമില്ലാതെ തുടരുകയും അഖിലേഷിന്റെ ഭരണത്തിന് യു പി ക്ക് വലിയ തോതില്‍ വളര്‍ച്ച നേടാനാകാതെ വരികയും ചെയ്തത് ബി ജെ പി യ്ക്കു ഗുണം ചെയ്യുമെന്ന് മനസിലാക്കിയ അച്ഛന്‍ മുലായം സിങ് യാദവ് ഇമ്മിണി വലിയ കളിക്കിറങ്ങുകയായിരുന്നു.അച്ഛനായാലും മകനായാലും ലക്ഷ്യം ഭരണം തന്നെ.എങ്കില്‍ പിന്നെ ഇത്തിരി നാറിയാലും അധികാരത്തിലെത്തിയാല്‍ ആ നാറ്റമങ്ങു കഴുകി കളയാമല്ലോ എന്ന്.അതുകൊണ്ടാണ് സ്വന്തം മകനെയും സ്വന്തം പാര്‍ട്ടിയെയും കൊണ്ടാണ് മുലായം കളിക്കിറങ്ങിയത്.അച്ഛനും മകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കുകയും അതങ്ങ് നല്ലപോലെ ആളിക്കത്തിക്കുകയും ചെയ്തു. ഭരണവിരുദ്ധ തരംഗവും സംസ്ഥാനത്തുണ്ടായ മാറ്റങ്ങളുമൊന്നും ആരും ചര്‍ച്ച ചെയ്യാത്ത രീതിയില്‍ യാദവപ്പോര് പൊരിഞ്ഞു.
IMG-20170211-WA0012
അച്ഛനും മകനും കണ്ടാല്‍ ഒന്നു ചിരിക്കുക കൂടി ചെയ്യാതയായി.തെറ്റിപ്പിരിഞ്ഞ അച്ഛന് പക്ഷെ സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ ലഭിച്ചില്ല.സൈക്കിള്‍ ചിഹ്നം അഖിലേഷ് സ്വന്തമാക്കി.പക്ഷെ അച്ഛന്‍ മകനു വേണ്ടി ചെയ്ത ത്യാഗമാണ് ഈവിട്ടു നല്‍കല്‍ എന്നു കരുതാനാവില്ല.കപടനാടകത്തിനൊടുവില്‍ അച്ഛന്റെ പാര്‍ട്ടിയും ചിഹ്നവും മകന് സ്വന്തം.മകനായാലും അച്ഛനായാലും കളിച്ച കളിയങ്ങ് രക്ഷപെട്ടു.സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ആരും പറഞ്ഞില്ല.നവമാധ്യമങ്ങളും മറ്റ് മാധ്യമങ്ങളും എന്തിനേറെ പത്രം പോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാത്ത ഉത്തര്‍പ്രദേശില്‍ അച്ഛന്റെ മകന്‍ ചുളിവിലങ്ങ് കാര്യം നേടി.
പാര്‍ട്ടി പിടിച്ചടക്കിയെന്നവകാശപ്പെടുന്ന അഖിലേഷ് ബി ജെ പിയുമായങ്ങ് സഖ്യമുണ്ടാക്കി.ഈ കളിയില്‍ രക്ഷപെട്ടാല് കൂടെ രക്ഷപെടുന്നത് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കൂടിയാവും.ബി ജെ പി യെ വെല്ലാന്‍ തല്‍ക്കാലം കോണ്‍ഗ്രസിനും മറ്റ് മാര്‍ഗമൊന്നുമില്ല.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റാണ് യു പി യില്‍ നിന്ന് കോണ്‍ഗ്രസിന് നേടാനായത്. പുതിയ സഖ്യത്തില്‍ എസ് പി 298 സീറ്റിലും കോണ്‍ഗ്രസ് 105 സീറ്റിലും മല്‍സരിക്കും.'ഈസി ഗോയിങ്'എന്നു കരുതിയിരുന്ന ബി ജെ പിയുടെ നില പരുങ്ങലിലുമായി.അച്ഛന്‍ മകന്‍ പോര് തിരിച്ചടിക്കുന്നത് ബി ജെ പി യെ തന്നെയായിരിക്കുമെന്ന് വ്യക്തം.ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്ന് കരുതിയ ബി ജെ പിയ്ക്ക് വലിയ വെല്ലുവിളി തന്നെ യു പി നല്‍കും.നോട്ട് പിന്‍വലിക്കലും ബി ജെ പിയെ തിരിഞ്ഞു കൊത്തി.
IMG-20170211-WA0008
അച്ഛന്‍ കളിച്ചത് തീക്കളി,പക്ഷെ മകന് എത്തുന്നത് സ്വര്‍ണ സിംഹാസനത്തിലേക്ക്.കൈപൊള്ളുന്നത് ബി ജെ പിയ്ക്ക്.ഇതിനിടെ ബി എസ് പിയ്ക്ക് എന്തു സംഭവിക്കും.കഴിഞ്ഞ തവണ രണ്ടാമതെത്തി.ഒന്നാമനാകാന്‍ ഓടുന്ന ബി എസ് പി മൂന്നാമതെങ്കിലും എത്തിയാല്‍ കൊള്ളാം.
ടഫബ്രുവരി 11 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് യു പി യില്‍ പൂര്‍ത്തിയാകുന്നത്.മാര്‍ച്ച് 11ന് ഫലമറിയുമ്പോള്‍ സിംഹാസനമേറാന്‍ അഖിലേഷിന് അച്ഛന്‍ നല്‍കിയ സൈക്കിള്‍ മതിയാകുമോ?

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....