ജെല്ലിക്കെട്ടു പ്രശ്‌നത്തില്‍ തമിഴകമാകെ കാതോര്‍ത്തിരുന്നത് തമിഴ്മക്കള്‍ ആരോധനയോടെ തലൈവരെന്നും ഉലകനായകനെന്നും വിളിക്കുന്ന രജനികാന്തിന്റെയും കമലഹാസന്റെയും വാക്കുകള്‍ക്കാണ്.ആ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.പക്ഷെ രജനി മൗനം ഭഞ്ജിച്ചിട്ടില്ല,കമല്‍ ആകെ കണ്‍ഫ്യൂഷനിലുമാണ്.
കമലഹാസന്‍ വര്‍ത്തമാന കാല തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് നിരന്തരമായി ട്വിറ്ററില്‍ കുറിക്കുന്നുണ്ടെങ്കിലും ഒന്നും വ്യക്തമായി പറയുന്നില്ല.സംസ്ഥാനത്തു നടക്കുന്ന അഹിംസയ്‌ക്കെതിരെ പോരാടണമെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ എന്തിനു തെരഞ്ഞെടുക്കുന്നു തുടങ്ങിയ ട്വീറ്റുകള്‍ കമലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.പക്ഷെ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നോ ജനങ്ങളെ സേവിക്കുമെന്നോ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ധ്വനിയില്ല .അത് ജനങ്ങളെ കണ്‍ഫ്യൂഷനിലാക്കുന്നുണ്ട്. തമിഴ് സിനിമ ലോകത്തു നിന്ന് കമലഹാസനും അരവിന്ദ സ്വാമിയും മാത്രമേ കുഴഞ്ഞു മറിഞ്ഞ പ്രസ്താവനകളെങ്കിലും നടത്തിയുള്ളു.
പക്ഷെ രജനികാന്ത് മൗനത്തിലാണ്.തമിഴ് രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹമൊരക്ഷരം പറഞ്ഞിട്ടില്ല.അധികാരം ഇഷ്ടപ്പെടുന്നു എന്നൊരു പ്രസ്താവന കഴിഞ്ഞദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലദ്ദേഹം നടത്തിയിരുന്നെങ്കിലും ആ വാക്കുകളിലും രാഷ്ട്രയം കലര്‍ന്നിട്ടില്ല.
തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രമെടുത്തു പരിശോധിച്ചാല്‍ സിനിമയും രാഷ്ട്രീയവും വേറിട്ടു കാണാനാവില്ല.തമിഴിന്റെ നായകനായ മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ മുതല്‍ നായികയായ ജയറാം ജയലളിത വരെ ആ രാഷ്ട്രീയ ചരിത്രം തിരുത്തിയില്ല.1953 ല്‍ അണ്ണാദുരൈയ്‌ക്കൊപ്പം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച എം ജി ആറിന് രാഷ്ട്രീയവും ജീവിതവും ഒന്നായിരുന്നു.അണ്ണാദുരൈയുടെ വിയോഗത്തിനുശേഷം ഡി എം കെയിലെ പ്രധാനിയായിരുന്ന കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരായി തമിഴ് പ്രാദേശിക രാഷ്ട്രീയത്തിലേക്ക് ഓള്‍ ഇന്‍ഡ്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴവുമായി എം ജി ആര്‍ രംഗപ്രവേശനം ചെയ്തു.അതൊരൊന്നൊന്നര വരവായിരുന്നു.1977 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഐ ഡി എം കെ അധികാരത്തിലെത്തുകയും എം ജി ആര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.പിന്നെ പത്തുവര്‍ഷം അദ്ദേഹം തമിഴിനെ അടക്കിവാണു.തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ജാനകി രാമചന്ദ്രന്‍ അധികാര കസേരയിലിരിപ്പുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും,തമിഴിന്റെ പൊന്‍താരകൈ ജയലളിത രാഷ്ട്രീയ ഭാവിയിലേക്ക് ഉദിച്ചുയര്‍ന്നു.പിന്നീട് 2016 ഡിസംബറില്‍ മരിക്കുമ്പോള്‍ വരെ അവരായിരുന്നു താരം. ്എം ജി ആറിനും ജയലളിതയക്കും ശേഷം സിനിമയില്‍ നിന്ന് തല അജിത്ത് തമിഴകത്തിന്റെ രാഷ്ട്രീയത്തിലെത്തുമെന്ന് പരക്കെ ശ്രുതിയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു യാതൊരു പ്രതികരണവുമുണ്ടായില്ല.
പക്ഷെ ഒന്നുണ്ട് രജനിയോ കമലോ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നൊരു വാക്കു മതി തമിഴ് ജനതയെ പ്രകമ്പനം കൊള്ളിക്കാന്‍.എന്നാല്‍ ഒ പനീര്‍ശെല്‍വമോ,ശശികലയോ,കരുണാനിധിയോ സ്റ്റാലിനോ കനിമൊഴിയോ പറയുന്ന വാക്കുകളേക്കാള്‍ രജനിയും കമലും പറയുന്നത് അക്ഷരം പ്രതി തമിഴ്മക്കള്‍ കേള്‍ക്കും.നടി ഖുശ്ബുവിനു വേണ്ട് ക്ഷേത്രം വരെ പണി കഴിപ്പിച്ച തമിഴ് മക്കളുടെ ജീവിതം സിനിമയുമായി അത്രമേല്‍ ഇഴപിരിഞ്ഞു കിടക്കുന്നു.തമിഴകത്തിന് സിനിമയും രാഷ്ട്രീയവും ജീവിതത്തില്‍ നിന്ന് വേറിട്ടു കാണാനാവില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....