എനിക്കൊരു മന്ത്രി സഭയുണ്ടാക്കാന്‍ കഴിയുമെന്ന് വീമ്പിളക്കിയ ഒരാളുണ്ടായിരുന്ന പണ്ടു തിരുവനന്തപുരത്ത്.അതില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് പറഞ്ഞുകൂടാ.അന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ പഠിച്ച് പുറത്തിറങ്ങിയ പലരും മന്ത്രിമാരും എം എല്‍ എമാരും മൊക്കെ ആണെന്നതായിരുന്നു ഈ വാദത്തിനു പിന്നില്‍.ഇവരൊക്കെ എങ്ങനെ ടിയാന്റെ സ്ഥാപനത്തില്‍ പ്രവേശനം നേടിയെന്നും ബിരുദം നേടിയെന്നും പൊതുജനമ റിഞ്ഞാല്‍ തലയില്‍ മുണ്ടിട്ടു നടക്കുകയേ നിവൃത്തിയുള്ളു.ഇതു പോലെയാണ് ചില മാധ്യമങ്ങുടെ കാര്യം.അവര്‍ നല്‍കുന്ന വാര്‍ത്തകളിലൂടെ ഭരണം വരെ മാറ്റിമറിച്ചിരുന്നു.അതൊരു കാലം.പക്ഷെ അത്തരം വീമ്പൊക്കെ ഇനി നടക്കുമോ എന്ന് കണ്ടറിയണം..അതു പോലെയാണ് ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് നടത്തിയ അന്തിക്കോടതി ചര്‍ച്ചകള്‍. ലക്ഷ്മി നായരെക്കൊണ്ട് രാജി വെയ്പ്പിച്ചേ തീരു എന്ന രീതിയില്‍ ചര്‍ച്ചകള്‍ നീണ്ടു.സ്ഥിരം ചര്‍ച്ചാ തൊഴിലാളികളെയും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കന്‍മാരെയും ലോ കൊളേജ് വിദ്യാര്‍ത്ഥികളെയും എല്ലാം വിളിച്ചിരുത്തി ചര്‍ച്ചകളങ്ങു നീണ്ടു.ലോ അക്കാദമി ലോ കൊളേജില്‍ നടന്നസമരത്തിന്റെ ഓരോ ഘട്ടവും പൊലിപ്പിച്ച് പൊലിപ്പിച്ച് ഇരുപത്തിയൊന്‍പതു ദിവസം നീണ്ടു നിന്ന സമരത്തിന്റെ അവസാനം എന്തു നേടി എന്നു മാത്രം അന്തിക്കോടതി ചര്‍ച്ച ചെയ്തില്ല.ലക്ഷ്മിനായര്‍ മാറി നിന്നു കൊണ്ട് പ്രശ്‌നം പരിഹരിച്ച് തിങ്കളാഴ്ച മുതല്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങാന്‍ മാനേജുമെന്റ് സര്‍ക്കാരും സമരക്കാരുമായങ്ങ് ധാരണയിലെത്തി.സമരമവസാനിപ്പിക്കാന്‍ ലക്ഷ്മി മാറിനില്‍ക്കുന്നുവെന്ന നാരായണന്‍ നായരുടെ പ്രസ്താവനയും വന്നു.പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് രാജിവെയ്ക്കാതെ മാറി നില്‍ക്കാമെന്ന് അവര്‍ നേരത്തേ തന്നെ അറിയിച്ചതാണ്.ആ തീരുമാനത്തേ തുടര്‍ന്ന് സമരത്തില്‍ നിന്നു പിന്‍വാങ്ങിയ എസ് എഫ് ഐ ക്കിട്ടും ചാനല്‍ കോടതിയുടെ വിമര്‍ശനം ഏറെ ഏറ്റു വാങ്ങേണ്ടി വന്നു.ആ ഉറപ്പിനപ്പുറമൊന്നും നേടാതെ നിരാഹാരനേതാക്കന്‍മാരുള്‍പ്പടെയുള്ളവര്‍ സമരം വിജയിച്ചെന്ന അവകാശവാദവുമായി നിരാഹാരമവസാനിപ്പിച്ച് പോയപ്പോള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ചിലതിനൊക്കെ വേണ്ടി പണിയെടുത്തവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ലോ അക്കാദമി വിഷയത്തില്‍ ഒന്നുമില്ലാതായി എന്നത് വാ മൂടിക്കെട്ടിയ സത്യം.
അതുകൊണ്ടാവണം അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ അന്തിചര്‍ച്ചയ്‌ക്കെടുത്ത വിഷയം തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധിയെക്കുറിച്ചായത്.കൊള്ളാം.നല്ലതു തന്നെ.തമിഴ്‌നാട് നമ്മുടെ അയല്‍ സംസ്ഥാനമാണല്ലോ.അതുകൊണ്ടു തന്നെ അന്തി ചര്‍ച്ചയ്‌ക്കെടുത്ത വിഷയത്തിന് അടിയന്തിര പ്രാധാന്യമുണ്ട്.പക്ഷെ ഇന്നലെ ലോ അക്കാദമി സമരം അവസാനിപ്പിച്ചപ്പോള്‍ സംഭവിപ്പിച്ചതെന്തെന്ന് അറിയാന്‍ ജനത്തിന് ആഗ്രഹമുണ്ടായിരുന്നു.പ്രത്യേകിച്ചതിന് വെള്ളവും വളവും കൊടുത്ത ചാനലില്‍. സംഭവത്തിന് തമിഴകത്തിന്റെ പ്രശ്‌നങ്ങളേക്കാള്‍ പ്രാധാന്യമുണ്ടെന്ന് ചാനലിലെ അന്തിക്കോടതി ന്യായാധിപന്‍മാര്‍ക്ക് അറിയാഞ്ഞിട്ടല്ല എന്നു വ്യക്തം.എന്നാല്‍ സമരം കൊണ്ട് ചിലരുദ്യേശിച്ചതൊന്നും നേടിയില്ല എന്നതാവില്ലേ കാരണം.കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെയിരുന്ന് ചര്‍ച്ച ചെയ്തും മുഖപ്രസംഗമെഴുതിയും കാര്യം കാണാമെന്ന വ്യാമോഹമൊന്നും ഇനി ആര്‍ക്കും വേണ്ട്.കാരണം ഓരോ വ്യക്തിയും സ്വയം വാര്‍ത്ത എഴുതി പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമക്കോലങ്ങളുടെ കൂടെ തുള്ളുന്ന കാലമൊക്കെ കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....