അധികാര ചരടുവലിയില്‍ ബഹുവിധ സംഭവ വികാസങ്ങളോടെ കടന്നുപോകുന്ന തമിഴ് രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടമനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു.ശശികലയും ഒ പനീര്‍ശെല്‍വവും തമ്മിലുള്ള കസേരകളിയില്‍ അവസാന വാക്ക് ഗവര്‍ണറുടേതാണ്.ഒ പി എസിനെ രാജിവെപ്പിച്ച് സ്വയം മുഖ്യമന്ത്രിയായി അവരോധിക്കാന്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടിയ ശശികലയ്ക്ക് അനുമതികൊടുക്കാതെ യാത്രയിലായിരുന്ന ഗവര്‍ണര്‍ വ്യാഴാഴ്ച മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.അതോടെ തമിഴകത്താരു ഭരിക്കുമെന്ന ചിത്രം വ്യക്തമാകും.
ജയലളിത ഭരണപ്രതിസന്ധിയില്‍ പെട്ടപ്പോളൊക്കെ അവര്‍ മുഖ്യമന്ത്രി കസേരയിലിരിത്തുയ ആളാണ് പനീര്‍ശെല്‍വം.ബോഡിനായ്ക്കനൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി സഭയിലെത്തി.അമ്മയുടെ വിനീത വിധേയനായ പാര്‍ട്ട അനുയായി.അധികാരത്തിലമര്‍ന്നപ്പോഴും ഭരണകാര്യങ്ങളിലൊന്നും അദ്ദേഹം സ്വയം തീരുമാനമെടുത്തില്ല.ജയലളിതയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു ഒറ്റക്കര തേവര്‍ മകന്‍ പനീര്‍ശെല്‍വം. എന്നാല്‍ ഒരിക്കല്‍ ജയലളിതയുടെ വിശ്വസ്തയും പിന്നീട് അവര്‍ പുറത്താക്കുകയും ചെയ്ത ആളാണ് ശശികല.അഴിമതിയും ദുര്‍ഭരണവും പോയസ്ഗാര്‍ഡനെയും ജയലളിതയെയും ഒരു പോലെ തളര്‍ത്തിയ കാലത്താണ് ജയ ശശികലയെ പുറത്താക്കിയത്.ചിന്നമ്മ എന്നറിയപ്പെട്ട ശശികലയുടെ മന്നാര്‍ഗുഡി കസിന്‍സിന്റെ അധികാര വിളയാട്ടവും അക്കാലത്ത് തമിഴ് രാഷ്ട്രീയത്തെ ആകമാനം കലുഷിതമാക്കിയിരുന്നു.തിരികെ വിളിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഒരു തരത്തിലും ഇടപെടരുതെന്നും ഭര്‍ത്താവ് നടരാജനുമായി യാതൊരു ബന്ധവും പാടില്ലെന്നും കടുത്ത നിര്‍ദ്ദേശവും അവര്‍ക്ക് നല്‍കി.ജയലളിത ജീവിച്ചിരുന്നപ്പോള്‍ ശശികലയെ ഒരു തെരഞ്ഞെടുപ്പില്‍ പോലും മല്‍സരിപ്പിച്ചിട്ടില്ല.ഭരണപദവികളൊന്നും നല്‍കിയിട്ടുമില്ല.എന്നാല്‍ അമ്മയുടെ മരണശേഷം മുഖ്യമന്ത്രിയായി പാര്‍ട്ടി നിയമിച്ച ഒ പനീര്‍ശെല്‍വത്തോട് പെട്ടന്ന് രാജിവെച്ച് പുറത്തുപോകാന്‍ നിര്‍ദ്ദേശിച്ച്,സ്വയം മുഖ്യമന്ത്രിയായി ചുമലയേല്‍ക്കാന്‍ ശശികല തിരക്കു കൂട്ടിയതെന്തെന്ന് വ്യക്തമല്ല.എന്നാല്‍ സത്യപ്രതിജ്ഞയ്ക്കു എന്തിനു ഗവര്‍ണര്‍ സമയം വൈകിപ്പിച്ചു?
ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്
സീന്‍1. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എം എല്‍ എ മാരുടെ പിന്തുണ മതിയെന്നിരിക്കെ 133 എം എല്‍ എ മാരുടെ പിന്തുണയുണ്ടെന്നനവകാശപ്പെടുന്ന ശശികലയെ ഗവര്‍ണര്‍ക്ക് മന്ത്രി സഭാ രൂപീകരണത്തിനായി ക്ഷണിക്കാം.പാര്‍ട്ടി നേതൃയോഗത്തിനുശേഷം ഭൂരിപക്ഷ എം എല്‍ എ മാരുടെയും പിന്തുണ തനിക്കാണെന്ന് ശശികല പറഞ്ഞിരുന്നു.(ഏറ്റവും സാധ്യതയുള്ള തീരുമാനം)
സീന്‍2. വ്യക്തമായ രാഷ്ട്രീയ ചിത്രം തെളിയുന്നതു വരെ പനീര്‍ശെല്‍വത്തോട് തുടരാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം.ശശികല ഉള്‍പ്പെട്ട അഴിമതിക്കേസില്‍ സുപ്രീം കോടതിയുടെ വിധി ഈയാഴ്ച വരും.അവര്‍ക്കെതിരെ കോടതിയുടെ വിധിയുണ്ടായാല്‍ ഒന്നുകില്‍ മറ്റൊരു നേതാവിനെയോ,അല്ലാത്ത പക്ഷം മറ്റൊരാളെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാം.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശശികലയ്ക്കു ഒരു സുപ്രധാന പദവികളും കൈയ്യാളാന്‍ കഴിയില്ല.(ഏറ്റവും സാധ്യത)
സീന്‍3. രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം.അങ്ങനെയെങ്കില്‍ തമിഴകം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.പക്ഷെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണകാലാവധി നാലു വര്‍ഷം കൂടിശേഷിക്കേ അതിനുള്ള സാധ്യത കുറവാണ്.
സീന്‍4. പനീര്‍ശെല്‍വത്തോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനവശ്യപ്പെടാം.എന്നാല്‍ 90 മുതല്‍133 എം എല്‍ എ മാരേ കൂടെ നിര്‍ത്താന്‍ ഒപി എസിന് കഴിയണം.അല്ലെങ്കില്‍ വീണ്ടും ഭരണപ്രതിസന്ധിയിലേക്കു തമിഴനാട് നീളും.അതിനും സാധ്യത കുറവാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....