News Beyond Headlines

29 Friday
November

ബസിലെ പെണ്ണിരിപ്പിടത്തിലേ പുരുഷയാത്രികനായ ഒപിഎസ്,അമ്മയ്ക്കു വേണ്ടി മാറി,ചിന്നമ്മയ്ക്കു വേണ്ടിയില്ല

ബസിലെ പെണ്‍ സീറ്റിലിരിന്ന പുരുഷന്‍മാരേപ്പോലെയാണ് പനീര്‍ശെല്‍വം,ഏതു സ്ത്രീ വന്നാലും എഴുനേറ്റു മാറുന്ന ഹൃദയമുള്ള പുരുഷന്‍,പക്ഷെ ഇപ്പോള്‍ തള്ളിക്കയറി മുന്നോട്ടു വന്ന സ്ത്രീയ്ക്കു വഴിമാറേണ്ടതില്ലെന്ന തീരുമാനം.തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ തമിഴ് മക്കളുടെ സംരക്ഷകനായി പൊടുന്നനെ കയറി വന്ന അമ്മയുടെ സന്തതസഹചാരി മാത്രമല്ല ഒ പനീര്‍ശെല്‍വം.അമ്മയുടെ വിശ്വസ്തന്‍,2001 ലും 2014 ലും ജയയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ആ കസേര ഏറ്റെടുത്തയാള്‍.കസേര കൈയ്യില്‍ കിട്ടിയെങ്കിലും അതിലമര്‍ന്നിരുന്നൊന്നു നാടു ഭരിക്കാന്‍ പോലും ഒ പി എസ് തുനിഞ്ഞില്ല.ഓരോ തീരുമാനങ്ങളിലും ജയയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു.ആജ്ഞകള്‍ നടപ്പാക്കി.തിരികെ വന്നപ്പോള്‍ അവര്‍ക്ക് വഴിമാറി.ജയ ആശുപത്രിയിലാകുകയും ഭരണപ്രതിസന്ധി നേരിടുകയും ചെയ്തപ്പോഴും മുഖ്യമന്ത്രിയുടെ ചുമതല കൂടിയുണ്ടായിരുന്ന പനീര്‍ശെല്‍വം അമ്മയുടെ അവസാന വാക്കിനായി കാതോര്‍ത്തു.ജയലളിത അന്തരിച്ച രാത്രിയില്‍ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ആദ്യ നിരസിച്ചതാണ് ഒ പി എസ് ആ കസേര.എന്നാല്‍ തികഞ്ഞ പാര്‍ട്ടി അനുയായിയായ അദ്ദേഹം നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു. special-1

എന്നാല്‍ തീരശീലക്കു പിന്നിലിരുന്ന ചക്രം തിരിച്ചത് ശശികലയാണെന്ന് വാസ്തവം.എം ജി ആറിന്റെ മൃദദേഹത്തിനരികില്‍ ജയലളിത കരഞ്ഞു കലങ്ങിയ മുഖവുമായി ഇരുന്നെങ്കില്‍ ശശികല എന്ന ചിന്നമ്മ നിന്നത് ,താനാണ് എല്ലാത്തിനും അധികാരി എന്ന തികഞ്ഞ ഭാവത്തോടെയായിരുന്നു.ജയയുടെ മരണത്തിന്റെ ദുഖം അണയും മുന്‍പ് ചിന്നമ്മ എ ഐ ഡി എം കെ യുടെ ജനറല്‍ സെക്രട്ടറി പദമേറ്റെടുത്തു.മന്നാര്‍ഗുഡി കസിന്‍സിന്റെ ദുര്‍ഭരണവും അഴിമതിയും അധികമായപ്പോള്‍ ജയലളിത തൂത്തെറിയുകയും പിന്നീട് നിബന്ധനകളോടെ തിരികെ പ്രവേശിപ്പിക്കുകയും ചെയ്ത ശശികലയാണ് പിന്നീട് അധികാരത്തിന്റെ അകത്തളത്തിലേക്ക് ഓടിയെത്തിയത്.ഭര്‍ത്താവ് നടരാജനോട് ബന്ധമരുതെന്നും ഭരണകാര്യങ്ങളില്‍ തലയിടരുതെന്നും ജയ ശശികലയ്ക്കു താക്കീതു നല്‍കിയിരുന്നു.എ ഐ ഡി എം കെ യില്‍ പൊതു തെരഞ്ഞടുപ്പില്‍ ഒരു പദവികളിലും ഇരുന്നിട്ടില്ലാത്ത ശശികല മുഖ്യമന്ത്രി പദം ഒപിഎസില്‍ നിന്നു തട്ടിയെടുക്കാന്‍ നല്ല പണിയെടുത്തിട്ടുണ്ടെന്നത് വ്യക്തം.പക്ഷെ മുഖ്യമന്ത്രി പദമേറ്റെടുത്ത നിമിഷം മുതല്‍ രാജിവെച്ച നിമിഷം വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് പനീര്‍ശെല്‍വം എന്നതും എന്തിന് പെട്ടന്ന് അദ്ദേഹത്തെ മാറ്റണം എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാകും.അണികളെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ഒരാളാകണമെന്ന ശശികല ഭക്തന്‍മാര്‍ വിശ്വസിച്ചു.അവര്‍ വിശ്വസിപ്പിച്ചു.ജയലളിത പടിയടച്ചു പിണ്ഡം വെച്ച ശശികലയുടെ ഭര്‍ത്താവ് നടരാജനായിരിക്കണം പുതിയ പദ്ധതിയുടെ പ്രധാന സൂത്രധാരന്‍.
special-2
എന്നാല്‍ ഒപിഎസിന്റെ ആകസ്മികമായ രാജി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സ്വീകരിച്ചെങ്കിലും ശശികല സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹം സമയം കൊടുത്തില്ല.മാത്രമല്ല അദ്ദേഹം മുംബെയിലേക്കു പോവുകയും ചെയ്തു.ഇതിനിടെ ജയലളിതയും ശശികലയുമുള്‍പ്പെട്ട അഴിമതിക്കേസിന്റെ വിധി സുപ്രീംകോടതി ഈയാഴ്ച വിധിക്കുമെന്നതും സത്യപ്രതിജ്ഞ നീളുന്നതിന് ഒരു കാരണമായി.അല്ലെങ്കില്‍ സുപ്രീംകോടതി വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്യേണ്ടി വരും.
special-3
ഈ സംഭവികാസങ്ങള്‍ക്കിടയിലാണ് ഒറ്റ രാത്രി വെളുത്തപ്പോള്‍ ചില വെളിപ്പെടുത്തലുകളിലൂടെ ഒ പനീര്‍ശെല്‍വം ജനപ്രിയനാകുന്നത്.'തനിക്ക് പാര്‍ട്ടി ട്രെഷറര്‍ സ്ഥാനം നല്‍കിയത് അമ്മയാണ് അതാര്‍ക്കും എടുത്തു മാറ്റാനാവില്ല,പിന്നണിക്കഥകളുടെ പത്തുശതമാനം മാത്രമാണ് താന്‍ വെളുപ്പെടുത്തിയത്.ശശികല എന്തിനാണ് ഇത്ര പെട്ടന്ന് മുഖ്യമന്ത്രിയാകണമെന്ന് ശഠിച്ചതെന്ന് അറിയില്ല.തമിഴ്‌നാടിന്റെ ഇപ്പോഴത്തെ അവസ്ഥ അവര്‍ക്ക് മനസിലാകില്ലേയെന്നും പനീര്‍ശെല്‍വം ചോദിച്ചു.പാര്‍ട്ടിക്ക് കളങ്കമുണ്ടാകാതിരിക്കാനാണ് താന്‍ മുഖ്യമന്ത്രിയായത്.രാജി ആവശ്യപ്പെട്ടപ്പോള്‍ അമ്മയുടെ സ്മൃതി മണ്ഡപത്തില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല.പാര്‍ട്ടിക്കെതിരെ താനൊന്നും പ്രവര്‍ത്തിക്കില്ലെന്നവര്‍ക്കറിയാം.പക്ഷെ തനിക്കെതിരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളോട് യാതൊരു പ്രശ്‌നവുമില്ല.അവര്‍ക്കതിനല്ലാതെ കഴിയില്ല.എനിക്ക് രാജിയില്‍ ഒപ്പിടേണ്ടി വന്നു',ഇതാണ് ഇന്നലെ ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ ധ്യാനനിരതനായ ശേഷം ഒപിഎസ് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകള്‍ അവസാനിക്കുന്നതിനു മുന്‍പേ അണികളുടെ മുദ്രാവാക്യം മറീനയിലലയടിച്ചു,'ശശികല കൊലിയാളിയാണ് ,പനീര്‍ശെല്‍വം വാഴ്ഗ'.
paneer-selvam

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....