News Beyond Headlines

29 Friday
November

വിനു വി ജോണിന്റെ രാഷ്ട്രീയം, സമരത്തില്‍ നിന്നു പിന്‍വാങ്ങിയ എസ് എഫ് ഐ

പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്ന കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് സുപ്രീകോടതി ഈയടുത്ത കാലത്ത് പരാമര്‍ശം നടത്തിയിരുന്നു.അതുപോലെ തന്നെ അതിനു മുന്‍പ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. ഇതിനെക്കുറിച്ച് പ്രമുഖ മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ വരെ എഴുതി.എന്നാല്‍ ഇതിനു പിന്നില്‍ ആരു പ്രവര്‍ത്തിച്ചെന്നു മാത്രം എഴുതിയിട്ടില്ല.ഈ രണ്ടു തീരുമാനങ്ങളുമുണ്ടായതില്‍ ആദ്യത്തേത് എസ് എഫ് ഐയ്യുടെ പരാതിയിന്‍മേലും രണ്ടാമത്തേത് ഡി വൈ എഫ് ഐയുടെ ഹര്‍ജിയിന്‍മേലുമാണെന്നതാണ് യാഥാര്‍ത്ഥ്യം.എന്നാല്‍ എന്തു കൊണ്ട് നമ്മുടെ മാധ്യമങ്ങള്‍ അതു കാണാതെ പോയി?

ഇനി ലോ അക്കാദമി ലോ കൊളേജിലെ സമരം നോക്കൂ.സമരം ഒറ്റു കൊടുത്തെന്ന ആക്ഷേപത്തില്‍ എസ് എഫ് ഐ ആണ് ഇപ്പോഴും പ്രതിസ്ഥാനത്ത്.ഇപ്പോഴും സമരത്തില്‍ മറ്റുള്ള സംഘടനകള്‍ തന്തയ്ക്കു പിറന്നവരാണെന്നു വരെയുള്ള പരാമര്‍ശങ്ങളുണ്ട്. അവിടെയാണ് ലോ അക്കാദമി ലോ കൊളേജിലെ വിദ്യാര്‍ത്ഥി സമരത്തില്‍ നിന്നും എസ് എഫ് ഐയുടെ പിന്‍വാങ്ങലിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ച അനിവാര്യമാകുന്നത്.പ്രിന്‍സിപ്പല്‍ ലക്ഷമി നായരുടെ രാജി ആവശ്യമായിരുന്നില്ല സമരത്തിന്റെ പ്രധാന ലക്ഷ്യം.അഞ്ചു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോഴാണ് എസ് എഫ് ഐ സമരത്തില്‍ നിന്നു പിന്നോട്ടു മാറിയത്.എന്നാല്‍ തിരിച്ചൊരവസ്ഥ ആലോചിച്ചു നോക്കൂ.ലക്ഷമി നായരെ തല്‍സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ സമരം തുടരുകയും മറ്റു സംഘടനകള്‍ സമരം അവസാനിപ്പക്കുകയും ചെയ്തിരുന്നെങ്കിലോ?സമരാഭാസം,കലാലയങ്ങളെ കൊലാലയങ്ങളാക്കുന്നു,വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ എന്ന മട്ടില്‍ അങ്ങ് തിരുവനന്തപുരത്തും,കോട്ടയത്തും,കോഴിക്കോട്ടുമൊക്കെയിരുന്ന് മുഖപ്രസംഗക്കാരും ചാനലിലെ അന്തിക്കോടതി ന്യായാധിപന്‍മാരും എസ് എഫ് ഐയെ പൊതു ജനമധ്യത്തില്‍ വസ്ത്രാക്ഷേപം വരെ നടത്തില്ലേ? ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണൊക്കെ സ്വയം ന്യായാധിപ സ്ഥാനം ചമഞ്ഞ് എസ് എഫ് ഐയുടെ ചുമലില്‍ പാപഭാരം ചുമത്തി. കൂടാതെ ടിയാന്‍ സമരപ്പന്തലില്‍ പോയി ബി ജെ പിയുടെസമരനായകനായ വി വി രാജേഷിന് അഭിവാദ്യമര്‍പ്പിച്ചു.
vinu
സമരനായകനായ സുഹൃത്തിനോട് സ്വകാര്യതകള്‍ പങ്കുവെക്കാനല്ല വിനു എത്തിയതെന്നു വ്യക്തം. ബി ജെ പിയോട് തൊട്ടുകൂടായ്മ വേണമെന്നല്ല.പക്ഷെ വിനു അത് ചെയ്യുമ്പോള്‍ ഇവിടുത്തെ നിഷ്പക്ഷര്‍ക്ക് ഒരു പ്രതിഷേധവുമില്ല.
കെ എം മാണി ബാര്‍ കോഴക്കേസില്‍ പെട്ട കാലത്ത് ബജറ്റവതരിപ്പിച്ചപ്പോള്‍ ആരോപണവിധേയനായ മാണിയുടെ ബജറ്റവതരണം ജനാധിപത്യത്തിനു വിരുദ്ധമാണെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകരെ അവരുടെ കലാലയ കാലത്തെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി അവര്‍ നിഷ്പക്ഷരല്ല എന്ന കോണ്‍ഗ്രസ് മുഖപത്രത്തില്‍ സ്വന്തം മകന്റെ പേരില്‍ ലേഖനമെഴുതിയ മനോരമയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഇവിടെയുണ്ട്.(മറ്റൊരു മാധ്യമത്തില്‍കഥയെഴുതാന്‍ വിലക്കുള്ള മനോരമ പോലും ഗൗരവമായെടുത്തില്ല,പിന്നയല്ലേ മറ്റുള്ളവര്‍ക്ക് പരാതി)..ലക്ഷമി നായരെ പുറത്താക്കാനുള്ള അധികാരം സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ട കാര്യമല്ല . ലക്ഷമി നായര്‍ ജാതിപറഞ്ഞ് ദളിത് വിദ്യാര്‍ത്ഥിയെ ആക്ഷേപിച്ചെന്ന കേസ് 2016 ല്‍ നടന്നതാണ്.കേസുകൊടുതത് 2017 ല്‍ .അതിന്റെ ആധികാരികത തെളിയിക്കാന്‍ സമയമെടുക്കുമെന്നത് രണ്ടാമത്തെ പ്രശ്‌നം.
പന്തളം എന്‍ എസ് എസ് കൊളേജ് പീഡനക്കേസില്‍ പ്രതികളെന്ന് കേരള ഹൈക്കോടതി വിധിച്ച അധ്യാപകരെ പോലും പുറത്താക്കാന്‍ മാനേജ്‌മെന്റ് തുനിഞ്ഞില്ല. കാരണം പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നതുകൊണ്ടാണ്. പാലാ സെന്റ് തോമസ് കൊളെജില്‍ എസ് എഫ് ഐയുടെ സമരത്തെ തുടര്‍ന്ന് കൊളേജ് അടച്ചിടുകയും രാഷ്ട്രീയത്തെ കലാലയങ്ങള്‍ക്കു പുറത്തു നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.എന്നാല്‍ അന്ന് അതിനെ വാഴ്ത്തിയവര്‍ പോലും ഇന്ന് തിരിച്ചു പറഞ്ഞു തുടങ്ങി.എസ് എഫ് ഐ അടക്കമുള്ള സംഘടനകള്‍ വഴിവിട്ടു പെരുമാറിയിട്ടുണ്ട്.പക്ഷെ അക്രമത്തിന്റെ മുഖം കൊടുത്ത് എസ് എഫ് ഐ യെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോഴൊന്നും ചെയ്ത നല്ല കാര്യങ്ങള്‍ ഒരു മാധ്യമങ്ങളും കാണാതെ പോകുന്നത് മനപ്പൂര്‍വ്വമാണ്.ന്യൂസ് റൂമുകളിലെ അന്ത്യം കൊണ്ടാണ്.അല്ലാതെ കണ്ണു തുറന്നൊന്നു നോക്കിയാല്‍ കാണാവുന്നതേ ഇവിടെയുള്ളു.തൊമ്മിയാകരുത് പക്ഷെ പട്ടേലരും

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....