സംസ്ഥാനത്ത് ഇന്ന് ചരക്കു നീക്കം പൂര്‍ണമായി സ്തംഭിക്കും.360000 ത്തോളം ചരക്കു വാഹനങ്ങളാണ് ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നത്.ചരക്കു നീക്കം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും ഗ്രീന്‍ ട്രൈബ്യൂണലിന്റെയും നിര്‍ദ്ദേകങ്ങള്‍ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്.സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുളള ഫീസ് നിരക്കുകള്‍ അശാസ്ത്രീയമായി മുന്‍കാല പ്രാബല്യത്തോടെ കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കുന്നതിനുളള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ബസ്, ഓട്ടോ, ടാക്തി എന്നിവയ്ക്ക് ഫെയര്‍സ്റ്റേജ് നിശ്ചയിക്കുന്നതുപോലെ ചരക്കുവാഹനങ്ങള്‍ക്ക് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ലോറി വാടക നിശ്ചയിക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്തുവാന്‍ കമ്മീഷനെ നിയമിക്കുക, നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായിട്ടുളള പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കില്‍ നിന്നും നിബന്ധന കൂടാതെ ആവശ്യാനുസരണം പിന്‍വലിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി കെ ജോണ്‍, ജനറല്‍ സെക്രട്ടറി എം നന്ദകുമാര്‍ എന്നിവര്‍ അറിയിച്ചു. സൂചനാപണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ലോറി ഉടമകളും ജീവനക്കാരും അന്നേദിവസം പ്രകടനവും പൊതുയോഗവും നടത്തും. വാളയാര്‍ ചെക്ക് പോസ്റ്റ് അതിര്‍ത്തിയില്‍ കേരള-തമിഴ്നാട് ലോറി ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് ധര്‍ണ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....