News Beyond Headlines

30 Saturday
November

സൗദിയില്‍ മലയാളി അബോധാവസ്‌ഥയില്‍

സൗദി അറേബ്യയിലെ അല്‍ കോബാറില്‍ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി അബോധാവസ്‌ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളിയെ വിദഗ്‌ധ ചികില്‍സയ്‌ക്കു നാട്ടിലെത്തിക്കാനായി കുടുംബം എയര്‍ ആംബുലന്‍സ്‌ സഹായം തേടുന്നു. തലശേരി എരിഞ്ഞൊളി പഞ്ചായത്തില്‍ ചോനാടം സ്വദേശി സയിദ്‌ നിസാമുദീന്റെ (48) കുടുംബമാണ്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ സ്വപ്‌നം കാണുന്നത്‌. സൗദിയിലെ വിദഗ്‌ധ ചികില്‍സയ്‌ക്കുള്ള ചെലവു താങ്ങാന്‍ കഴിയാത്തതിനാലാണ്‌ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌. എട്ടു വര്‍ഷമായി റിയാദിലെ മിഠായി വിതരണക്കമ്പനിയില്‍ വാന്‍ സെയില്‍സ്‌മാനായിരുന്ന നിസാമുദീന്‍ ജോലി സംബന്ധമായ കാര്യത്തിനായി കഴിഞ്ഞ മാസം 28-ന്‌ അല്‍കോബാറില്‍ എത്തിയപ്പോഴാണ്‌ ദേഹാസ്വാസ്‌ഥ്യമുണ്ടായത്‌. നിസാമുദീന്‌ കുറഞ്ഞ നിരക്കിലുള്ള സി ക്ലാസ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയാണുള്ളതെന്നതിനാല്‍ സൗകര്യം കുറഞ്ഞ ആശുപത്രിയിലാണു പ്രവേശനം ലഭിച്ചത്‌. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കൂടി വന്നതോടെ വെന്റിലേറ്ററിലുമാക്കി. അതിനിടെ ഇന്‍ഷുറന്‍സ്‌ കമ്പനി ചികിത്സാച്ചെലവു നിഷേധിക്കുകയും ചെയ്‌തു. പ്രമേഹവിവരം ഇന്‍ഷുറന്‍സ്‌ എടുത്തപ്പോള്‍ മറച്ചുവച്ചെന്നാണ്‌ വാദം. ഇതുവരെ ചികില്‍സയ്‌ക്ക്‌ 1,80,000 റിയാല്‍ (ഏകദേശം 30,60,000 രൂപ) ചെലവായെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു. വിദഗ്‌ധ ചികില്‍സയ്‌ക്കു നാട്ടില്‍ കൊണ്ടുപോകാനായി എയര്‍ ആംബുലന്‍സിന്‌ ഏകദേശം 10 ലക്ഷം രൂപ വേണ്ടിവരും. ആശുപത്രിച്ചെലവ്‌ പോലും ബുദ്ധിമുട്ടിലായതിനാല്‍ ഈ പണം കണ്ടെത്താന്‍ കഴിയാത്ത അവസ്‌ഥയിലാണു നാട്ടിലുള്ള കുടുംബവും പ്രവാസി സംഘടനകളും.നിസാമുദീനെ എത്രയും പെട്ടെന്നു നാട്ടിലെത്തിച്ച്‌ നല്ല ചികില്‍സ നല്‍കാന്‍ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണു കുടുംബം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....