ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ റിപ്പബ്ലിക്കായത് 1950 ജനുവരി 26നാണ്. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും ഇന്ത്യയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. രാഷ്ട്രഭരണത്തിന്‍റെ അടിസ്ഥാന നിയമങ്ങളുടെ സംഹിതയാണ് ഭരണഘടന. പൌരന്‍, ഭരണസംവിധാനം, ഭരണകൂടത്തിന്‍റെ അധികാരങ്ങള്‍, ചുമതലകള്‍, പൌരന്‍മാരുടെ കടമകള്‍, അവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ഭരണഘടന നിര്‍വചിക്കുകയും വിവരിക്കുകയും ചെയ്യുന്നു. 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്റ്റും 1946ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനും അനുസരിച്ച് സ്ഥാപിതമായ ഭരണഘടനാ നിര്‍മ്മാണ സമിതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുകയും പിന്നീട് അത് അംഗീകരിക്കുകയും ചെയ്തത്. 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണ സമിതി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് അത് പ്രാബല്യത്തില്‍ വന്നു. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയാണ്. തുടക്കത്തില്‍ ഇതില്‍ 395 വകുപ്പുകളും (ആര്‍ട്ടിക്കിള്‍സ്) 8 പട്ടികകളും (ഷെഡ്യൂള്‍സ്) 22 ഭാഗങ്ങളും (പാര്‍ട്ട്‌സ്) ഉണ്ടായിരുന്നു. ഇപ്പോള്‍ നാനൂറിലേറെ വകുപ്പുകളും 12ലേറെ പട്ടികകളും ഉണ്ട്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്. ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു. ഇതോടെ കോമണ്‍വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍വെല്‍ത്തിന്‍റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്‍റെ അധിപയാകേണ്ട എന്നും നെഹ്‌റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനുവരി 26ന്‍റെ പ്രാധാന്യം വളരെ അധികമാണ്. ഒരിക്കല്‍ കൂടി ഇന്ത്യക്കാരുടെ മനസില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ആരവങ്ങള്‍ കടന്ന് വന്ന ദിനം. സ്വന്തം ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ ആയിരുന്നു ഇന്ത്യയുടെ അപ്പോഴത്തെ അവസ്ഥ. എവിടെ ധര്‍മ്മമുണ്ടോ അവിടം ജയിക്കുമെന്ന ഭഗവദ് ഗീതയിലെ വചനം സത്യമാകുകയായിരുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ഭീകര പ്രവര്‍ത്തനങ്ങളാണ് മിക്ക ലോകരാജ്യങ്ങളെയും പോലെ ഇന്ത്യയ്ക്കും പ്രധാന ഭീഷണി ആയിരിക്കുന്നത്. ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നു. അയല്‍രാജ്യം തന്നെ ഭീകരകേന്ദ്രമായി മാറിയതിന്റെ ദോഷവശങ്ങള്‍ 26/11 മുംബൈ ആക്രമണങ്ങളിലൂടെ നമുക്ക് മുന്നില്‍ വെളിവായതാണ്. ഇപ്പോഴും അതിര്‍ത്തിയില്‍ ശത്രുക്കള്‍ പ്രകോപനം തുടരുന്നു. അയല്‍രാജ്യത്ത് നിന്നുള്ള ഭീകരര്‍ ഇന്ത്യയുടെ മാറില്‍ ചോരക്കളങ്ങള്‍ തീര്‍ത്തപ്പോഴും ഇന്ത്യ പാലിച്ച സംയമനം ഭീരുത്വമെന്ന് ആരും വിധിയെഴുതിയില്ല. മേഖലയില്‍ സമാധാനം സൃഷ്ടിക്കാനും നയപരമായ സമീപനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും ഭരണപ്രതിപക്ഷങ്ങള്‍ ഏകാഭിപ്രായം പുലര്‍ത്തി. ഇത്തരം സമീപനമാണ് ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ എന്നും മതിപ്പ് നല്‍കുന്നതും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....