ക്രിക്കറ്റ് കളിക്കാൻ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് രംഗത്ത്. ഐപിഎൽ കോഴക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) നിലപാടു വ്യക്തമാക്കുന്നില്ല. ക്രിക്കറ്റിൽനിന്നു വിലക്കിക്കൊണ്ടുള്ള രേഖകൾ ഇതുവരെ ബിസിസിഐയിൽനിന്ന് ലഭിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുമെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. തന്നെ കോടതി കുറ്റവിമുക്തനാക്കിയ അന്നുമുതൽ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി തുടർച്ചയായി ബിസിസിഐയ്ക്ക് ഇ മെയിൽ സന്ദേശങ്ങളയച്ചു. എന്നാൽ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. കോടതി കുറ്റവിമുക്തനാക്കിയിട്ടുതന്നെ വർഷങ്ങളായി. എന്നിട്ടും മറുപടിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. സത്യം എല്ലാവരും മനസിലാക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരവിന്റെ ഭാഗമായി സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീന്തിന്റെ അപേക്ഷ ബിസിസിഐ തള്ളിയിരുന്നു. ബിസിസിഐയില്‍ നിന്നും അനുമതിപത്രം (എന്‍ഒസി) നേടാനുളള ശ്രീശാന്തിന്റെ ശ്രമത്തിനാണ് തിരിച്ചടി നേരിട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....