News Beyond Headlines

18 Thursday
April

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ഇ-ബേ ‘വൈന്‍’ വില്‍പ്പന ആരംഭിച്ചു

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ-ബേ വൈന്‍ വില്‍പ്പന ആരംഭിച്ചു. സിലിക്കണ്‍വാലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-ബേ അമേരിക്കന്‍ ഐക്യനാടുകളില്‍ മാത്രമായിരിക്കും ഓണ്‍ലൈന്‍ വൈന്‍ വില്പന നടത്തുകയന്നാണ് സൂചന. വൈന്‍ പ്രേമികള്‍ക്ക് പുറമേ വൈന്‍ മൊത്ത വ്യാപരികളെയും ഇ-ബേ ലക്ഷ്യം വയ്ക്കുന്നുണ്ട്. വൈനുകള്‍ ഉത്പാദിപ്പിക്കുന്ന സ്ഥലം, അതില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വാങ്ങാം എന്നതാണ് ഇ-ബേ വൈന്‍ സൈറ്റിന്‍റെ പ്രത്യേകത. നിങ്ങളുടെ പെര്‍ഫെക്ട് ബോട്ടില്‍ കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇതെന്നാണ് ഇ-ബേ സൈറ്റ് മാനേജര്‍ അലീസ സ്റ്റീല വ്യക്തമാക്കിയത്. ഡ്രിന്‍ക് എന്ന പേരിലുള്ള മദ്യം തേടാനായുള്ള മൊബൈല്‍ ആപ്പുമായും ഇ-ബേ വൈന്‍ കച്ചവടത്തില്‍ ചങ്ങാത്തം കൂടുന്നുണ്ട്. ഇതുമൂലം പുതിയ കച്ചവടത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്നാണ് ഇ-ബേ പ്രതീക്ഷിക്കുന്നത്. മറ്റൊരു ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ ഈ അടുത്തകാലത്ത് വൈന്‍ ഷോപ്പ് ആരംഭിച്ചിരുന്നു. ഇതിനു വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് പുതിയ വൈന്‍ ഷോപ്പിലൂടെ ഇ-ബേ ലക്ഷ്യമിടുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special