മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ്. മത നിരപേക്ഷത മറ്റൊന്നിനുമില്ലാത്ത തരത്തില്‍ വെല്ലുവിളി നേരിടുകയാണ്. മത രാഷ്ട്രത്തിന്റെ കരട് രൂപമായി എന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു. സമത്വം എന്ന ആശയം തന്നെ വെല്ലുവിളിയിലാണ്. ആഘോഷത്തിന്റെ മാത്രമല്ല ആലോചനയുടെ കൂടി ആവശ്യകതയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പ്രസക്തിയെന്നും നിയമ സഭ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പോരാടിയതാണ് സ്വാതന്ത്ര്യ സമരം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .അവരിലെ ചിലരെ അടര്‍ത്തിമാറ്റാനുള്ള ശ്രമം ചെറുക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു ഗാന്ധിയുടെയും നെഹ്റ്രുവിന്റേയും സ്ഥാനത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ മാപ്പ് അപേക്ഷ നല്‍കിയ ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇത് വലിയ ജാഗ്രതയോടെ കാണണം. അപകടകരമായ നിലയില്‍ ഫാസിസം വളരുന്നു. ജര്‍മനിയില്‍ ജൂതന്മാരെ പൊതു ശത്രുവായി കണ്ടത് പോലെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ പൊതു ശത്രുവാക്കുന്നു. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെയും നെഞ്ചോട് ചേര്‍ത്തുവയ്‌ക്കേണ്ട കാലം ആണിത്. അതിതീവ്ര ദേശീയതയും ദേശീയതയും കടലും കടലാടിയും തമ്മിലുള്ള ബന്ധം ആണ്. ഇന്നത്തെ അതി തീവ്ര ദേശീയതയും ഫാസിസ്റ്റ് രീതികളും ദേശീയതയുടെ അന്തസത്ത തകര്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് സ്പീക്കറും മുഖ്യമന്ത്രിയു പ്രതിപക്ഷ നേതാവും നിലപാട് പറഞ്ഞത് . ഇന്ന് മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....