തിരുവനന്തപുരം: ലീഗ് പതാക കെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച വെമ്പായം നസീര്‍ ഐഎന്‍എല്ലിലേക്ക്. കഴക്കൂട്ടത്ത് നടന്ന യുഡിഎഫ് പരിപാടില്‍ ലീഗ് പതാകയുമായി എത്തിയ വെമ്പായം നസീറിനെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചും എന്ന് ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്ലീംലീഗില്‍ നിന്നും രാജിവെച്ച് ഇദ്ദേഹം ഐഎന്‍എല്ലില്‍ ചേര്‍ന്നത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഐഎന്‍എല്‍ ചേര്‍ന്നതായി ഇദ്ദേഹം അറിയിച്ചത്. പച്ചക്കൊടി പാകിസ്താനില്‍ കെട്ടിയാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപിച്ചത് എന്നാണ് വെമ്പായം നസീര്‍ ആരോപിച്ചത്. സംഭവം വിവാദമായപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വം വെമ്പായം നസീറിനെ തള്ളിപ്പറഞ്ഞിരുന്നു. വെമ്പായം നസീര്‍ ലീഗുകാരനല്ല എന്നായിരുന്നു സെക്രട്ടറി പി എം എ സലാം പറഞ്ഞത്. വര്‍ഷങ്ങളായി മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നും. ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണെന്ന് നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്ടിയു അംഗത്വ ഐഡന്റിറ്റി കാര്‍ഡും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകെ കാണിച്ചു. 18ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബില്‍ നിന്ന് അംഗത്വം സ്വീകരിക്കും. തിരുവനന്തപുരം നഗരസഭ ഭരണസമിതിക്കെതിരായ യുഡിഎഫ് സമരത്തിലായിരുന്നു വിവാദമായ സംഭവം നടന്നത് എന്നാണ് ആരോപണം. പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗ് ജില്ലാ കമ്മിറ്റി അംഗം, യൂണിയന്‍ ജില്ലാ ജനറല്‍സെക്രട്ടറി, സിഎച്ച് മുഹമ്മദ് കോയ ജീവകാരുണ്യ പദ്ധതി ചെയര്‍മാന്‍ എന്നീ പദവികളുള്ളയാളാണെന്ന് പരിചയപ്പെടുത്തിയാണ് വെമ്പായം നസീര്‍ എത്തിയത്. തുടര്‍ന്ന് ഇയാള്‍ വേദിയ്ക്ക് സമീപം ലീഗ് കൊടി സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുസ്ലീം ലീഗ് പതാക സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആണ്ടൂര്‍കോണം സനല്‍ സമ്മതിച്ചില്ലെന്നും ലീഗിന്റെ പതാക പാകിസ്ഥാനില്‍ കൊണ്ടു പോയി കെട്ടണമെന്ന് സനല്‍ ആക്രോശിച്ചെന്നുമാണ് വെമ്പായം നസീര്‍ ആരോപിക്കുന്നത്. വിഷയത്തില്‍ കെപിസിസി പ്രസഡിന്റിനും ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാമിനും നസീര്‍ പരാതി നല്‍കി. വെമ്പായം നസീര്‍ ആരാണെന്ന് പോലും അറിയില്ലെന്നും വേദിയിലെ ഫ്‌ലക്‌സില്‍ യുഡിഎഫ് പരിപാടിയെന്ന് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് നേതാവ് ആണ്ടൂര്‍കോണം സനലും അന്ന് വിശദീകരിച്ചത്. എന്നാല്‍ വിവാദം കത്തിനില്‍ക്കെ യുഡിഎഫിനകത്ത് മുസ്ലിം ലീഗിന് ഇടമില്ല എന്ന് തരത്തിലാണ് ഇടതുമുന്നണിയുടെ പ്രചാരണം. മുസ്ലീം ലീഗ് കൊടി കണ്ട് ഹാലിളികിയ കോണ്‍ഗ്രസ് നേതാവ് ഒരു വ്യക്തിയല്ല പ്രതീകമാണെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം. മുസ്ലിംങ്ങളോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസ് നേതൃത്വത്തല്‍ ഒരു വിഭാഗത്തിന്റെ പൊതുബോധ്യമായി മാറിയെന്നും റിയാസ് വിമര്‍ശിച്ചു. കെടി ജലീല്‍, എംവി ജയരാജന്‍ എന്നിവര്‍ രംഗത്ത് എത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....