ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഇന്ന് (ഓഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ച) തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പുരസ്‌കാര ജേതാവായ ഗായിക നഞ്ചിയമ്മയെ ആദരിക്കും. മുഖ്യമന്ത്രി തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതും. മന്ത്രി കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനാകും. നാടന്‍ പാട്ട്, മറയൂര്‍ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും ഉതോടൊപ്പം അരങ്ങേറും. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ മന്ത്രിമാരായ വി. ശിവന്‍ കുട്ടി, ആന്റണി രാജു , ജി. ആര്‍ അനില്‍ എന്നിവര്‍ നിര്‍വഹിക്കും. അവാര്‍ഡ് കിട്ടിയതില്‍ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാന്‍ ഇതുവരെ എത്തിയത്. പല ജോലികള്‍ ചെയ്ത് കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാര്‍ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തില്‍ മറക്കില്ല. ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു. 'കളക്കാത്ത സന്ദനമേറം... പൂത്തിരിക്കും പൂപറിക്കാ പോകിലാമോ...'എന്ന ഗാനം ആലപിച്ചതിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം നഞ്ചിയമ്മ നേടിയിരുന്നു. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തില്‍ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ ആണ് താമസിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....