News Beyond Headlines

29 Friday
November

ഊരൂട്ടമ്പലം ഗവ. യു.പി സ്‌കൂള്‍ പഞ്ചമിയുടെ പേരില്‍ അറിയപ്പെടും; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രന്‍

കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ. യു.പി സ്‌കൂള്‍ ഇനി മുതല്‍ അറിയപ്പെടുന്നത് പഞ്ചമിയുടെ പേരിലാണെന്ന് അറിയിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. തങ്ങളുടെ കുട്ടികള്‍ക്കും പഠിക്കാന്‍ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ല്‍ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. അതേ സ്‌കൂള്‍ തന്നെ പഞ്ചമിയുടെ പേരിലറിയപ്പെടാന്‍ പോകുന്നുവെന്നത് കേരളം ഇന്നെത്തിനില്‍ക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡല്‍ സവര്‍ണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ധീരമായ പ്രതിരോധ സമരമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ' ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ. യുപി സ്‌കൂള്‍ ഇനി മുതല്‍ അദ്ദേഹത്തിന്റെയും അദ്ദേഹം കൈ പിടിച്ചു കൊണ്ടുവന്ന പഞ്ചമിയുടെയും പേരില്‍ അറിയപ്പെടും. തങ്ങളുടെ കുട്ടികള്‍ക്കും പഠിക്കാന്‍ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ല്‍ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്‌കൂള്‍ അവരുടെ പേരുകളിലറിയപ്പെടാന്‍ പോകുന്നുവെന്നത് കേരളം ഇന്നെത്തിനില്‍ക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണ്. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡല്‍ സവര്‍ണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ധീരമായ പ്രതിരോധ സമരം. ദളിതന്‍ കയറിയ സ്‌കൂള്‍ ജന്മി മാടമ്പിമാര്‍ തീവെച്ചതിനെ തുടര്‍ന്ന് അയ്യങ്കാളി സ്വന്തമായി സ്‌കൂള്‍ സ്ഥാപിക്കുകയും ''ഞങ്ങളുടെ മക്കള്‍ക്ക് പഠിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് പണിയെടുക്കാന്‍ ഞങ്ങളില്ല'' എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരവും നടത്തുകയുണ്ടായി. ഐതിഹാസികമായ ഈ സമരങ്ങള്‍ക്കൊടുവിലാണ് ദളിത് ജനവിഭാഗങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനും വിദ്യാഭ്യാസം ലഭിക്കാനും പൊതുവിടങ്ങളില്‍ സ്വതന്ത്രമായി ഇടപെടാനുമുള്ള അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. പ്രബുദ്ധകേരളത്തിന്റെ ചരിത്രമെന്നത് ഇങ്ങനെയുള്ള ഒരുപാട് ജനകീയ സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും ചരിത്രമാണ്. ഊരൂട്ടമ്പലം സ്‌കൂള്‍ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ യുപി സ്‌കൂള്‍ ആയി മാറുന്നതും ഈ ചരിത്രത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാകുന്നു. ജാതി, മത, സാമുദായിക ഭേദങ്ങള്‍ക്ക് മുകളില്‍ സമത്വത്തിലൂന്നിയ നീതിബോധമുയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മളൊന്നിച്ചു നില്‍ക്കേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ യുപി സ്‌കൂള്‍ ആ പോരാട്ടത്തിന്റെ സ്മാരകവും പ്രചോദനവുമായി നിലനില്‍ക്കും''. - ആര്യ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....