ഇന്ന് (ബുധന്‍) വെളുത്തവാവ്. ഈ വര്‍ഷം ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന ദിവസം. നിലാവിനു പതിവിലേറെ തിളക്കവും ചന്ദ്രനു സാധാരണയില്‍ അല്‍പ്പം കൂടി വലുപ്പവും തോന്നിയേക്കാം. വാനനിരീക്ഷകരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്ന ദിവസം. മഴമേഘങ്ങള്‍ കാഴ്ച മറച്ചില്ലെങ്കില്‍ തിളക്കമേറിയ ചന്ദ്രബിംബത്തോടൊപ്പം നിലാവില്‍ മുങ്ങിക്കുളിച്ച രാത്രിയും ആസ്വദിക്കാം. ആകാശം പൂര്‍ണ മേഘാവൃതമായാല്‍ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാമെന്നതാണു വാനനിരീക്ഷകരെ നിരാശപ്പെടുത്തുന്നത്. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ഏകദേശ ദൂരം 3.85 ലക്ഷം കിലോമീറ്ററാണ്. ഇന്നു മുതല്‍ ഏതാനും ദിവസത്തേക്ക് 3.57 ലക്ഷം കിലോമീറ്ററായി കുറയും. രണ്ടു ഗോളങ്ങളും തമ്മിലുള്ള ആകര്‍ഷണവും വര്‍ധിക്കും. ഇത് വേലിയറ്റത്തെയും വേലിയിറക്കത്തെയും നേരിയ തോതില്‍ ബാധിക്കും. അതേസമയം, മണ്‍സൂണ്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാറ്റിനൊപ്പം തിരമാലകളുടെ ഉയരവും വര്‍ധിച്ചേക്കാമെന്നതിനാല്‍ തീരത്ത് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്ത് തിരയേറ്റത്തിന്റെ രൂക്ഷത തുടരാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയ്‌സ്) അറിയിച്ചിട്ടുണ്ട്. 3.9 മീറ്റര്‍ വരെ തിരകള്‍ക്ക് ഉയരം വയ്ക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. സൂപ്പര്‍മൂണ്‍ സംബന്ധിച്ച് രാജ്യാന്തര അസ്‌ട്രോണോമിക്കല്‍ യൂണിയന്‍ കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ല. ഇതിനെ സാധാരണ വെളുത്തവാവായി മാത്രമാണ് ചില ശാസ്ത്രജ്ഞര്‍ വീക്ഷിക്കുന്നത്. എന്നാല്‍ പതിവിലും 10-14 ശതമാനം വലുപ്പത്തിലും 20-30 ശതമാനത്തോളം തെളിമയാര്‍ന്നുമാണ് സൂപ്പര്‍മൂണ്‍ ദിവസങ്ങളില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുകയെന്ന് അമച്വര്‍ വാനനിരീക്ഷകര്‍ പറയുന്നു. എന്നാല്‍ സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന സമയമാണെന്ന പ്രത്യേകതയുമുണ്ട്. അഫേലിയോണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....