ന്യൂഡല്‍ഹി: കുതിരപ്പന്തയത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെക്കുറിച്ചു സംസാരിക്കുന്നതിനിടെ നാക്കുപിഴച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ജിഎസ്ടി പരിഷ്‌കരണം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് നിര്‍മല സീതാരാമന്റെ നാക്കുപിഴ. കുതിരപ്പന്തയത്തിന് ജിഎസ്ടിയെന്നു പറയേണ്ടതിനു പകരം മന്ത്രി പറഞ്ഞത് കുതിരക്കച്ചവടം എന്നായിപ്പോയി. അബദ്ധം മനസ്സിലാക്കിയ മന്ത്രി ഉടനെ തന്നെ തെറ്റു തിരുത്തി മാറ്റിപറയുന്നുണ്ടെങ്കിലും വിഡിയോ പുറത്തായതോടെ പ്രതിപക്ഷവും സൈബര്‍ലോകവും നാക്കുപിഴ ആഘോഷമാക്കി. മഹാരാഷ്ട്രയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നാക്കുപിഴയെ ആയുധമാക്കിയത്. 'നിര്‍മല സീതാരാമന് ബാലറ്റ് ബോക്‌സിന് പുറത്ത് ചിന്തിക്കാനുള്ള കഴിവുണ്ടെന്ന് എനിക്കറിയാമായിരുന്നു.' കോണ്‍ഗ്രസിന്റെ മീഡിയ പബ്ലിസിറ്റി ചെയര്‍മാന്‍ പവന്‍ ഖേര ട്വിറ്ററില്‍ കുറിച്ചു. കുതിരക്കച്ചവടത്തിന് ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നിര്‍മല സീതാരാമന്‍ജിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് സെക്രട്ടറി വിനീത് പുനിയയും ട്വീറ്റ് ചെയ്തു. 'സത്യം പുറത്തുവരുമോ? കുതിരക്കച്ചവടത്തിന് ജിഎസ്ടി! ദയവായി മുന്നോട്ട് പോകൂ' എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....