മഞ്ചേരി : സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഉത്തമ കമ്യൂണിസ്റ്റുകാരനാണ് ശിവദാസമേനോനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മഞ്ചേരി കച്ചേരിപടി ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. പുരോഗമന മതേതരത്ത നിലപാടുകളില്‍ ഉറച്ചു നിന്നുള്ള പ്രവര്‍ത്തനമായിരിന്നു മാഷിന്റേത്. വ്യക്തി ജീവിതത്തിലും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ മരണം വരെയും കാത്തുസൂക്ഷിച്ചു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരുമായും ആശയ വിനിമയം നടത്തുന്നതിലും ശ്രദ്ധചെലുത്തി. യുവാക്കളെ ശരിയായ രാഷ്ട്രീയ നിലപാടുകള്‍ പഠിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രീയ പഠന പദ്ധതി നടപ്പിലാക്കി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷ പരിഞ്ജാനവും ഗുണം ചെയ്തു. ഗുരുതുല്യരായ നേതൃനിര മറുഭാഗത്ത് നിലയുറച്ചപ്പോഴും 1965 ലെ തിരഞ്ഞെടുപ്പ് കാലത്ത് സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിച്ച് ശ്രദ്ധേയനായി. അന്നു നടത്തിയ പ്രസംഗങ്ങള്‍ യുവാക്കളെ ആകര്‍ഷിച്ചു. നിര്‍ഭയം കമ്യൂണിസ്റ്റ്കാരനാകുകയെന്ന മാതൃക രാഷ്ട്രീയ പ്രവര്‍ത്തനമാണ് ശിവദാസമേനോന്‍ എല്ലാകാലത്തും നടത്തിയത്. അധ്യാപക സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി ധീരമായ പേരാട്ടമാണ് മാഷ് നടത്തിയത്. പ്രതിസന്ധികളില്‍ കരുത്തോടെ മുന്നേറാന്‍ യുവാക്കളെ രാഷ്ട്രീയമായി സജ്ജമാക്കി. പുതുനിരയെ നിരന്തരം പരിശീലിപ്പിച്ചു കൊണ്ടുവരുന്നതില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യോഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. മന്ത്രി വി അബ്ദുറഹിമാന്‍, അഡ്വ. യു എ ലത്തീഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ജോയി, പി കെ സൈനബ, വി പി അനില്‍, പി കെ ബിജു, രവി തേലത്ത് (ബിജെപി), ജോണി പുല്ലന്താണി (കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, (ഐഎന്‍എല്‍), സബാഹ് പുല്‍പറ്റ (ലോക് താന്ത്രിക്ക് ജനതാദള്‍ ജില്ലാ സെക്രട്ടറി), സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി സുബ്രഹ്മണ്യന്‍, രവീന്ദ്രന്‍(എന്‍ സി പി), എസ് മുഹമ്മദലി (ജനതാദള്‍), മേച്ചേരി ഹസ്സന്‍ മാസ്റ്റര്‍ (കേരളാ കോണ്‍ഗ്രസ് - ബി), എം ആര്‍ അജിത്ത് കുമാര്‍ (എഫ്എസിടിഒ), എന്‍ ടി ശിവരാജന്‍ (കെഎസ്ടിഎ), അഡ്വ. എം ഉമ്മര്‍, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി എം ഷൗക്കത്ത് പ്രസംഗിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....