മഞ്ചേരി : ടി.ശിവദാസന്‍ മേനോന്‍ യാത്രയാകുന്നത് മലപ്പുറത്തിന്റെ രാഷ്ട്രീയ ഭൂമികയിലും ഒത്തിരി നല്ല ഓര്‍മകള്‍ ബാക്കിവെച്ച്. ഭരണാധികാരിയായും പാര്‍ട്ടി പ്രവര്‍ത്തകനായും പ്രഭാഷകനായും മലപ്പുറത്ത് സ്ഥിരം സാന്നിധ്യമായി. പാലക്കാട്ടു നിന്നെത്തി മലപ്പുറത്തിന്റെ മുക്കിലും മൂലയിലും പാര്‍ട്ടി പ്രവര്‍ത്തനവുമായി അദ്ദേഹം സജീവമായി. മികച്ച സംഘാടകന്‍, പ്രഭാഷകന്‍, ഭരണാധികാരി, അധ്യാപകന്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലെല്ലാം ജില്ലക്ക് പ്രത്യേക പരിഗണന കല്‍പ്പിച്ചു. ഇടതുപക്ഷ അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂനിയന്‍ (കെ.പി.ടി.യു) സ്ഥാപക നേതാവായിരുന്ന അദ്ധേഹം അധ്യാപകര്‍ക്കിടയില്‍ സംഘടന പാടവം പകര്‍ന്നു നല്‍കാനും സംഘടനയെ കെട്ടിപ്പടുക്കാനും അഹോരാത്രം പരിശ്രമിച്ചു. ജില്ലയില്‍ സി.പി.ഐ.എമ്മിന്റെ വളര്‍ച്ചയിലും നയരൂപീകരണത്തിലും നിര്‍ണായക ഘടകമായി അദ്ദേഹം മാറി. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായി. രാഷ്ട്രീയ, വികസന മേഖലകളില്‍ ജില്ലയുമായി അടുപ്പം സൂക്ഷിച്ച ശിവദാസന്‍ മേനോന്‍ 15 വര്‍ഷം മുമ്പാണ് മഞ്ചേരിയില്‍ മകളുടെ വീട്ടില്‍ സ്ഥിരതാമസമാക്കിയത്. ഇവിടെ പ്രിയ പത്‌നി ഭവാനിയുടെ ശവകൂടിരത്തിനരികിലാണ് അദ്ദേഹത്തിനും അന്ത്യനിദ്രക്ക് ഇടം ഒരുക്കുന്നത്. 1987 ല്‍ കന്നിയങ്കത്തില്‍ തന്നെ വിജയിച്ച് ഇ.കെ നായനാരുടെ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ മലപ്പുറം ജില്ലയുടെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ കാലത്ത് നിലമ്പൂര്‍, അരീക്കോട്, കിഴിശ്ശേരി സബ് സ്റ്റേഷനുകള്‍ അനുവദിച്ചു. 1996 - 2001 കാലഘട്ടത്തില്‍ രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തപ്പോഴും മലപ്പുറത്തിന് പ്രത്യേക പരിഗണന കല്‍പ്പിച്ചു. ധനമന്ത്രി ആയിരുന്ന കാലത്ത് നടത്തിയ പരിഷ്‌ക്കരണം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങള്‍ക്ക് ലഭ്യമാക്കി. ഡിസി ആര്‍ജിക്ക് ശമ്പളത്തിനൊപ്പം ഡിഎ അനുദിച്ചത്, പാര്‍ട്‌ടൈംകാര്‍ക്കും സറണ്ടര്‍ ഉദാരമായ ഗ്രേഡ് വ്യവസ്ഥകള്‍, അദ്ധ്യാപകര്‍ക്ക് ശമ്പള സ്‌കെയില്‍ വര്‍ദ്ധിപ്പിച്ചത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരിക്കോരിക്കൊടുത്തതിനാല്‍ ഖജനാവ് കാലിയായെന്ന തുടര്‍ന്ന് വന്ന സര്‍ക്കാരിന്റെ വിമര്‍ശനം ശരിക്കും അദ്ദേഹത്തിനുള്ള അംഗീകാരം തന്നെ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....