മഞ്ചേരി : അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ടി ശിവദാസമേനോന്‍ അധ്യാപകരിലെ രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയക്കാരിലെ അധ്യാപകന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സമ്പന്ന കുടുംബത്തിലായിരുന്നു ജനനം. ശിവദാസമേനോനെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്. എന്നാല്‍ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോന്‍ ജന്മിത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണിയാവുകയായിരുന്നു. പാലക്കാട് വിക്ടോറിയ കോളെജില്‍നിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളെജില്‍നിന്ന് ബിഎഡും നേടി. മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ അധ്യാപകനായാണ് തുടക്കം പിന്നീട് ഇതേ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി. സ്വകാര്യ മാനേജ്മെന്റ് മേഖലയിലെ അധ്യാപകരെ സംഘടിപ്പിച്ച് ചൂഷണത്തിനെതിരെ സമരം നയിച്ചത് ടി. ശിവദാസമേനോന്‍ ആയിരുന്നു. ഈ അവകാശ പോരാട്ടങ്ങളാണ്, ഇടത് രാഷ്ട്രീയ നേതൃനിരയിലേക്ക് അദ്ദേഹത്തെ എത്തിച്ചത് കെടിഎം ഹൈസ്‌കൂളില്‍ 30 വര്‍ഷത്തോളം നീണ്ട അധ്യാപന ജോലിക്കിടെ സ്വകാര്യ അധ്യാപകരുടെ പലവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ച് തുടങ്ങി. അധ്യാപകരുടെ അവകാശപോരാട്ടങ്ങള്‍ക്ക് കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്‍ രൂപീകരിച്ചു. പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്‍ രൂപീകരിച്ച് ഇടത് ആശയാദര്‍ശ അധ്യാപക സംഘടനയെ ശക്തിപ്പെടുത്തിയതില്‍ ശിവദാസമേനോന്റെ പങ്ക് ഒരു പടി മുന്നിലാണ്. ഇതിലൂടെയാണ് അവകാശപോരാട്ട രംഗത്തേക്ക് ശക്തമായ മുന്നേറ്റം നടത്തിയത്. അധ്യാപക സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അംഗം, കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1961ല്‍ മണ്ണാര്‍ക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം അമ്മാവനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പുരംഗത്ത് എത്തിയത്. വാശിയേറിയ മത്സരത്തില്‍ ശിവദാസമേനോന്‍ വിജയിച്ചു. 1977ല്‍ അടിയന്തരാവസ്ഥക്കുശേഷം നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് അദ്ദേഹം അധ്യാപക വൃത്തിയില്‍ നിന്ന് സ്വമേധയാ വിരമിച്ച് സജീവ ഇടതുപക്ഷ പ്രവര്‍ത്തനായി രംഗത്തെത്തിയത്. നെല്ലറയുടെ നാട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഈ നേതാവിന്റെ വള്ളുവനാടന്‍ -മാപ്പിള മലയാളവും സംസ്‌കൃതവും സംഗീതവും ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷും കലര്‍ത്തിയുള്ള നര്‍മം തുളുമ്പുന്ന പ്രസംഗം പ്രസിദ്ധമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....