തിരുവനന്തപുരം: വിളപ്പില്‍ ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുകൃഷി ചെയ്തയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി നേതാവ് രാജിവെച്ചു. കൊങ്ങപ്പള്ളി ഇരട്ടക്കുളം ബഡ്സ്സ്‌കൂളിനു സമീപം സംഗീതാലയത്തില്‍ സന്തോഷിന്റെ വീട്ടില്‍ താമസിക്കുന്ന ഉണ്ണിയെന്നു വിളിക്കുന്ന രഞ്ജിത്താണ് (33) വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയതിന് അറസ്റ്റിലായത്. പട്ടിക മോര്‍ച്ച ജില്ലാ പ്രസിഡന്റായ സന്തോഷിന്റെ മകളുടെ ഭര്‍ത്താവാണ് രഞ്ജിത്ത്. ഇയാള്‍ കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. എന്നാല്‍ മരുമകന്‍ കഞ്ചാവ് ചെടികള്‍ വീടിന്റെ മുകളില്‍ നട്ടു വളര്‍ത്തുന്നുണ്ട് എന്ന കാര്യം പോലീസിനെ വിളിച്ചറിയിച്ചത് താന്‍ തന്നെയാണ് എന്നാണ് സന്തോഷ് പറയുന്നത്. വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടത് അറിഞ്ഞിരുന്നില്ല. മകളും മരുമകനുമാണ് മുകള്‍ നിലയില്‍ താമസിച്ചിരുന്നത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചു. എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആയിരുന്നു സന്തോഷ്. 'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ല. എസ്. സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു എന്ന് സന്തോഷ് വ്യക്താക്കി. മരുമകന്‍ അല്ല മകനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഞാന്‍ തന്നെ മുന്നില്‍ ഉണ്ടാകും. സംഭവത്തെ സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീടിന്റെ മുകളിലത്തെ നിയലില്‍ ഷെഡ്ഡിന് സമീപത്തായി രണ്ട് ട്രേകളില്‍ മണ്ണ് നിറച്ചിട്ടായിരുന്നു രഞ്ജിത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തി വരികയായിരുന്നു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ. ബൈജു, സി.പി.ഒ.മാരായ പ്രജു, ഹരി, രതീഷ്, ഡാന്‍സാഫ് അംഗങ്ങളായ സുനിലാല്‍, ശ്രീനാഥ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് കഞ്ചാവ് കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....