നാദാപുരം: മാസങ്ങള്‍ക്ക് മുമ്പ് അരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍നിന്നു കാണാതായ ടാബുകളുമായി കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം നിലമേല്‍ സ്വദേശി സജി ഭവനില്‍ സാബു (28)വിനെയാണ് മോഷ്ടിച്ച ടാബുകളുമായി നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. 2021 ഒക്ടോബറിലാണ് ആരോഗ്യ വിവര ശേഖരണത്തിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ച 30,000 രൂപ വിലയുള്ള രണ്ടു ടാബുകള്‍ കാണാതായത്. തുടര്‍ന്ന് നാദാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ സാബു അലമാരകളില്‍ സൂക്ഷിച്ച ടാബുകള്‍ മോഷ്ടിക്കുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷം ഇതില്‍ ഒരു ടാബ് കിളിമാനൂരിലെ മൊബൈല്‍ കടയില്‍ 1500 രൂപയ്ക്ക് വില്‍ക്കുകയും ഷോപ്പുടമ ഈ ടാബ് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. വാങ്ങിയ ആള്‍ ഇത് ഉപയോഗിച്ചതോടെയാണ് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടെ നാദാപുരം പൊലീസ് കിളിമാനൂരിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് അന്വേഷണം സാബുവിലെത്തിയത്. കാണാതായ രണ്ടാമത്തെ ടാബ് പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു. ടാബുകള്‍ കാണാതായതിനു പിന്നില്‍ ആശുപത്രി ജീവനക്കാരാണ് എന്ന തരത്തില്‍ വ്യാജപ്രചരണം ചില ഭാഗങ്ങളില്‍ നിന്നുണ്ടായത് വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അഡി.എസ്‌ഐ ഇ. പ്രശാന്ത്, എഎസ്‌ഐ മനോജ് രാമത്ത്, സിനിയര്‍ സിപിഒ കെ.കെ.ലതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വടകര സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....