അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്നു നടക്കും. രാവിലെ പത്തു മണിയ്ക്ക് ചെന്നൈ വാനഗരത്താണ് യോഗം ചേരുക. യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ഒ പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കൂടാതെ, യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാമെന്നും പാര്‍ട്ടി ബൈലോയില്‍ ഭേദഗതികള്‍ വരുത്താമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടുന്നില്ലെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി നിരീക്ഷിച്ചു. ഇരുപക്ഷത്തുമായി നിലയുറപ്പിച്ചിട്ടുള്ള അണ്ണാ ഡിഎംകെ അണികള്‍ എടപ്പാടി പഴനി സാമിയ്ക്ക് അനുകൂല നിലപാടാണ് നിലവില്‍ എടുത്തിട്ടുള്ളത്. 2625 പേരാണ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ഇതില്‍ 2505 പേരും ഇപിഎസിന് അനുകൂലമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലായിരുന്നു യോഗം മാറ്റണമെന്നും നേരത്തെ തയ്യാറാക്കിയ അജന്‍ഡയിലെ 23 വിഷയങ്ങള്‍ മാത്രമെ ചര്‍ച്ച ചെയ്യാവു എന്ന ആവശ്യവുമായി ഒപിഎസ് കോടതിയെ സമീപിച്ചത്. പനീര്‍ശെല്‍വം യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ മാതൃകയില്‍ പാര്‍ട്ടിയുടെ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ 2017 ലാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ ഭേദഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒറ്റ നേതൃത്വം എന്ന നിലയില്‍ ഭേദഗതി വന്നാല്‍, ഒപിഎസിന് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഇല്ലാതാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....