കൊച്ചി:പേട്ട മുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള പുതിയ മെട്രോപ്പാതയില്‍ സര്‍വീസ് തുടങ്ങാന്‍ സുരക്ഷാ കമ്മിഷണറുടെ അന്തിമാനുമതിയായി. ഈ മാസം തന്നെ സര്‍വീസ് തുടങ്ങും. മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണര്‍ ഈ മാസം ഒന്‍പതിനാണ് പരിശോധനകള്‍ക്കായി എത്തിയത്. സുരക്ഷാ കമ്മിഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന മൂന്നുദിവസം നീണ്ടു. കൊച്ചി മെട്രോ യാത്രാ സര്‍വീസ് തുടങ്ങിയതിന്റെ അഞ്ചാം വര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് പുതിയ റൂട്ടിനും അനുമതി ലഭിക്കുന്നത്. എസ്.എന്‍. ജങ്ഷനിലേക്ക് മെട്രോ നീളുന്നത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കും. ഈ വര്‍ഷം ഡിസംബറിനകം പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. നിര്‍മാണം, സംവിധാനം - കെ.എം.ആര്‍.എല്‍. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പേട്ട മുതലുള്ള മെട്രോ റൂട്ടിന്റെ നിര്‍മാണം നടക്കുന്നത്. ആലുവ മുതല്‍ പേട്ട വരെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരുന്നു (ഡി.എം.ആര്‍.സി.). 2019 ഒക്ടോബറിലാണ് പേട്ട-എസ്.എന്‍. ജങ്ഷന്‍ നിര്‍മാണം തുടങ്ങിയത്. ഇനി തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കും മെട്രോ നീളും. ഇതിന്റെ നിര്‍മാണം അടുത്തവര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും. * പേട്ട-എസ്.എൻ. ജങ്ഷൻ ദൂരം 1.8 കിലോമീറ്റർ. * 2 സ്റ്റേഷനുകൾ - വടക്കേക്കോട്ട, എസ്.എൻ. ജങ്ഷൻ * വടക്കേക്കോട്ടയിലേത് മെട്രോയുടെ ഏറ്റവും വലിയ സ്‌റ്റേഷനാണ്. 4.3 ലക്ഷം ചതുരശ്രയടി വിസ്തീർണം. * നിർമാണച്ചെലവ് 453 കോടി രൂപ. * സ്ഥലം ഏറ്റെടുത്തതിന് 99 കോടി രൂപ. * പുതിയ റൂട്ട് പൂർത്തിയാകുന്നതോടെ മെട്രോയുടെ ആകെ സ്‌റ്റേഷനുകൾ 24 ആകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....