തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധസമരം നടത്തിയ സംഭവത്തില്‍ കേസെടുത്ത് കേരളാപോലീസ്. വിമാനത്തിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും. വിമാനത്താവളത്തിലെ സുരക്ഷയെ ബാധിക്കാത്തതിനാല്‍ സി.ഐ.എസ്.എഫ്. സംഭവത്തില്‍ കേസെടുത്തിട്ടില്ല. കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്. വിമാനത്തില്‍ സംഘര്‍ഷമുണ്ടായത് പ്രത്യേകം കേസെടുക്കണമെങ്കില്‍ പൈലറ്റ് പരാതി നല്‍കണം. ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അഞ്ചുമണിക്ക് തിരുവനന്തപുരത്തെത്തിയ വിമാനം 5.30-ന് കൊച്ചിയിലേക്ക് മടങ്ങിപ്പോയി. 76 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനത്തിലാണ് മുഖ്യമന്ത്രി യാത്രചെയ്തത്. വിമാനം ലാന്‍ഡുചെയ്തശേഷം പ്രതിഷേധക്കാര്‍ ശൗചാലയത്തിലേക്കു പോയിരുന്നു. മടങ്ങിയെത്തി മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന സീറ്റ് വ്യക്തമായി മനസ്സിലാക്കിയശേഷമാണ് പ്രതിഷേധം നടത്തിയത്. എന്നാല്‍, തങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുദ്രാവാക്യംവിളിച്ച് പ്രതിഷേധമറിയിക്കുക മാത്രമാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിച്ചാണ് എത്തിയതെന്ന ഇ.പി. ജയരാജന്റെ ആരോപണം അസത്യമാണെന്നും ഇവര്‍ പറഞ്ഞു. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതേവിഷയത്തില്‍ എയര്‍പോര്‍ട്ട് മാനേജരും പരാതി നല്‍കി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ''എന്തിനാടാ രാജിവെക്കുന്നതെ''ന്ന് ചോദിച്ച് തള്ളിയതോടെ ഫര്‍സീന്‍ പിന്നിലേക്കു മറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇരുവരെയും കീഴടക്കി. ഒന്നും ശ്രദ്ധിക്കാതെ മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പുറത്തിറങ്ങി. താഴെവീണ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ ഇവരെ വിമാനത്തില്‍ നിന്ന് വീല്‍ച്ചെയറില്‍ വിമാനത്താവളത്തിലെത്തിച്ചു. മുട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനാണ് ഫര്‍സീന്‍ മജീദ്. മുട്ടനൂര്‍ കൊടോളിപ്രം സ്വദേശിയായ ആര്‍.കെ. നവീന്‍കുമാര്‍ മുട്ടനൂര്‍ സഹകരണ സൊസൈറ്റി ജീവനക്കാരനാണ്. തിരുവനന്തപുരം ആര്‍.സി.സി.യിലേക്ക് പോവുകയാണെന്നാണ് ഇരുവരും പറഞ്ഞത്. വിമാനത്തിലെ കൈയാങ്കളി: യാത്രാവിലക്കും തടവും ലഭിക്കാം ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍പ്രകാരം വിമാനത്തില്‍ ശാരീരികമായി ഉപദ്രവിക്കുകയോ വാക്കുകള്‍കൊണ്ട് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരുവര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. 1937-ലെ ഈ നിയമം 2018-ല്‍ പരിഷ്‌കരിച്ചതുമാണ്. 2017 സെപ്റ്റംബറില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരിലുള്ള നിയമപ്രകാരം വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്നുമാസം വിമാനയാത്രയില്‍നിന്ന് വിലക്കാനും കഴിയും. ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറുമാസവും വിലക്കാം. ഇതില്‍ പിടിച്ചുതള്ളുന്നതും (പുഷ്) ഉള്‍പ്പെടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....