News Beyond Headlines

30 Saturday
November

എല്ലാ രാഷ്ട്രീയ മാലിന്യങ്ങളും ഏറ്റെടുത്ത് ഗൂഡാലോചന നടത്തുന്നത് പിസി ജോര്‍ജ്?; സരിതയുടെ മൊഴിയോടെ ജോര്‍ജ് വീണ്ടും പ്രതിസന്ധിയില്‍

കോട്ടയം: സ്വര്‍ണ്ണക്കടുത്തുകേസുമായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വലിയ സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ വിവാദമായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും എം. ശിവശങ്കറിന്റെ പുസ്തകവും സ്വപ്നയുടെ തുറന്ന് പറച്ചിലുമെല്ലാം വിവാദം സൃഷ്ടിച്ചെങ്കിലും ഒന്നും മുഖ്യമന്ത്രിയെ നേരിട്ട് ബാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട അതെ പ്രതിസന്ധി തന്നെയാണ് പിണറായിയും നേരിടുന്നത് എന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമായ കാര്യം. അതുപോലെ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഒരേ കരങ്ങള്‍ തന്നെയാണെന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇത്തരം എല്ലാ രാഷ്ട്രീയ മാലിന്യക്കേസുകളിലും ഗൂഡാലോചന നടത്തുന്നത് മുന്‍ എം എല്‍ എ പിസി ജോര്‍ജ് ആണെന്നതാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിത മൊഴിനല്‍കിയതോടെയാണ് പിസി ജോര്‍ജിന്റെ പങ്ക് ബലപ്പെട്ടിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ വിളിച്ചാണ് പി സി ജോര്‍ജ് സംസാരിച്ചതെന്ന് സരിത പറഞ്ഞു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച് അറിയാം. അതിനാല്‍ പിന്മാറുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി. സ്വപ്നയും ജോര്‍ജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. സരിതയെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാല്‍ സ്വപ്നയുമായി നേരിട്ട് പരിചയം ഉണ്ടെന്ന് സരിത വ്യക്തമാക്കി. രണ്ട് തവണ ജയിലില്‍ വച്ച് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇടപെട്ടത് സ്വപ്നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി സി ജോര്‍ജാണെന്നും സരിത എസ് നായര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം സരിത പിണറായിയുടെ ചട്ടുകമെന്ന് പിസി ജോര്‍ജ് വാദിക്കുന്നു. കറന്‍സി കടത്ത് മറയ്ക്കാന്‍ സിപിഎം സരിതയെ ഉപയോഗിക്കുന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചാണ്. ഇത് ഉണ്ടാകാതിരിക്കാന്‍ സരിതയെ സിപിഎം ഇറക്കിയിരിക്കുകയാണ്. എല്ലാവരും ചതിച്ചപ്പോള്‍ സരിതയെ സഹായിച്ച ആളാണ് ഞാന്‍. ആ തനിക്കെതിരെ തന്നെ അവര്‍ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന തന്ത്രം പ്രയോഗിക്കുന്നത് സിപിഎം ആണ്. ഇത്തവണ അതിനായി സരിതയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ജോര്‍ജ് ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ഗൂഡാലോചനക്കേസുകളിലെല്ലാം ജോര്‍ജിന്റെ പേര് ഉന്നയിക്കപ്പെടുന്നത് കൊണ്ട് തന്നെ ഇവിടെയും സംശയത്തിന്റെ മുള്‍മുനയിലാണ് അദ്ദേഹം. വര്‍ഗീയാരോപണക്കെസിലെ അറസ്റ്റിനു പിന്നാലെ ഗൂഡാലോചനക്കേസും ജോര്‍ജിന് കീറാമുട്ടിയായിരിക്കുകയാണ്. ജോര്‍ജിനെതിരെ കേസുണ്ടാകാനാണ് സാധ്യത.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....