നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. രാഹുല്‍ ഹാജരാകുന്ന നാളെ രാജ്യ വ്യാപകമായ് വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തിരുമാനം. ഇതേ കേസില്‍ ജൂണ്‍ 23 നാണ് സോണിയ ഗാന്ധി ഇ.ഡി. യ്ക്ക് മുന്നില്‍ എത്തുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസിനെ നിയമപരമായും രാഷ്ട്രിയമായും നേരിടും ഇതാണ് വിഷയത്തിലെ കോണ്‍ ഗ്രസ് നിലപാട്. രണ്ടാം തവണ സമന്‍സ് കൈപറ്റി നാളെ രാഹുല്‍ ഗാന്ധി ഹാജരാകുമ്പോള്‍ കോണ്‍ഗ്രസ് കോപ്പ് കൂട്ടുന്നതും ഇത് യാഥാര്‍ത്ഥ്യമാക്കാനാണ്. നിയമപരമായ് ഈ കേസ് ഇനി അധികകാലം മുന്നോട്ട് കൊണ്ട് പോകില്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. അന്വേഷണത്തില്‍ വന്ന കാലതാമസ്സം മറ്റെത് തെളിവുണ്ടെങ്കിലും തങ്ങളുടെ രക്ഷയ്ക്ക് എത്തും എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി വിഷയത്തെ നേരിട്ട് നേട്ടം കരസ്തമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ദേശീയ സംസ്ഥാന ജില്ലാ തലങ്ങളില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇതിനായാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. താഴെ തട്ടില്‍ പ്രവര്‍ത്തകരെ ഉണര്‍ത്തി പ്രവര്‍ത്തന സജ്ജമാക്കാനുള്ള മ്യതസജ്ഞീവനിയായ് നാഷണല്‍ ഹെറാള്‍ഡ് കേസ് മാറും എന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രയാണം സുഗമമായ് ഒരുക്കാം എന്നും ഇതുവഴി കോണ്‍ഗ്രസ് കരുതുന്നു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഉള്ളതാണ് കേസ്. സോണിയയും രാഹുലും അടുത്ത അനുയായികളും ചേ ര്‍ന്ന് രൂപികരിച്ച യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ വഴി ഹെറാള്‍ഡിനെ ഏറ്റെക്കുകയായുരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടേന്നും ആണ് ഇ ഡി കേസ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍മാര്‍. നാഷണല്‍ ഹെറാള്‍ഡിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി ഉണ്ടാക്കിയ കമ്പനി മാത്രമാണ് യങ് ഇന്ത് എന്നും ഇ.ഡി.പറയുന്നു. നാളെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ഇ.ഡി ഓഫീസുകളിലെയ്ക്ക് പാര്‍ട്ടി എം.പിമാരുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....