News Beyond Headlines

30 Saturday
November

കൊച്ചി വിമാനത്താവളം ഡയറക്ടര്‍ എ.സി.കെ. നായര്‍ പടിയിറങ്ങുന്നു; റെക്കോര്‍ഡ് സ്വന്തം

രാജ്യാന്തര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ എ.സി.കെ. നായര്‍ വിരമിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം എയര്‍പോര്‍ട്ട് ഡയറക്ടര്‍ പദവിയില്‍ സേവനം അനുഷ്ഠിച്ച വ്യക്തി എന്ന റെക്കോര്‍ഡുമായാണ് എ.സി.കെ. നായര്‍ പടിയിറങ്ങുന്നത്. 2004 മുതല്‍ കൊച്ചി വിമാനത്താവള ഡയറക്ടറാണ് ഇദ്ദേഹം. കൊച്ചി വിമാനത്താവള വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തികളില്‍ ഒരാളാണ്. കൊച്ചിയില്‍ പൊതുജന പങ്കാളിത്തത്തോടെയുളള വിമാനത്താവള നിര്‍മാണത്തിന് കേന്ദ്രാനുമതി ലഭിച്ചതിനെ തുടര്‍ന്ന്, 1996-ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇലക്ട്രിക്കല്‍ വിഭാഗം ചെന്നൈ മേഖലാ മേധാവിയായിരുന്ന എ.സി.കെ. നായര്‍ ഡപ്യൂട്ടേഷനിലാണു സിയാലില്‍ എത്തിയത്. വിമാനത്താവളത്തിന്റെ നിര്‍മാണഘട്ടത്തില്‍ എ.സി.കെ. നായരുടെ സാങ്കേതിക ജ്ഞാനവും നേതൃഗുണവും നിര്‍ണായകമായി. ഡപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് സിയാലിന്റെ അഭ്യര്‍ഥനയനുസരിച്ച് 2000-ല്‍ കൊച്ചി വിമാനത്താവളത്തിന്റെ ഇലക്ട്രിക്കല്‍ വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജരായി ചുമതലയേറ്റു. 2004-ല്‍ എയര്‍പോര്‍ട്ട് ഡയറക്ടറായി സര്‍വീസിലിരിക്കെ എംബിഎ കരസ്ഥമാക്കി. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ ഏഷ്യാ പസഫിക് ഡയറക്ടറായി ആറുവര്‍ഷം പ്രവര്‍ത്തിച്ചു. കൊച്ചി വിമാനത്താവളത്തെ സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിലും സിയാലിനു പുതിയ വരുമാന ശ്രേണികള്‍ കണ്ടെത്തുന്നതിലും വലിയ പങ്കുവഹിച്ചു. കൊച്ചി വിമാനത്താവള ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം ഇലക്ട്രിക്കല്‍, ഐടി, കാര്‍ഗോ, ഫയര്‍, സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയും, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനവും വഹിച്ചിരുന്നു. 2006-ല്‍ ഒരു മാസത്തോളം സിയാലിന്റെ മാനേജിങ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയും നിറവേറ്റി. കൊച്ചി വിമാനത്താവളത്തിന് അത്യാധുനിക വൈദ്യുതി വിതരണ സംവിധാനം, ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം, ഇന്ത്യയിലെ ആദ്യത്തെ സി.ടി അധിഷ്ഠിത ബാഗേജ് സ്‌ക്രീനിങ് സംവിധാനം എന്നിവ എ.സി.കെ.നായരുടെ മുന്‍കൈയിലാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം സ്വദേശിയായ എ.സി.കെ.നായര്‍ 1984-ലാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് നേടിയത്. 1989-ല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ചേരുന്നതിന് മുന്‍പു രണ്ടുവര്‍ഷത്തോളം ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്തിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....