കണ്ണൂര്‍: കറവമാടുകളുടെ ആരോഗ്യത്തിന് മില്‍മ മലബാര്‍ മേഖലാ യൂണിയന് കേരള ആയുര്‍വേദിക് സഹകരണ സംഘവുമായി സഹകരിച്ച് വെറ്ററിനറി മരുന്നുകള്‍ ക്ഷീരകര്‍ഷകര്‍ക്കെത്തിക്കുന്നു. ഇന്ത്യയിലെ മില്‍ക്ക് യൂണിറ്റുകളില്‍ ആദ്യമായാണ് ഈ സംവിധാനം. നിലവില്‍ കറവമാടുകളുടെ രോഗങ്ങള്‍ക്കും മറ്റും കര്‍ഷകര്‍ ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം മരുന്നുകള്‍ക്ക് പ്രത്യേകിച്ചും ഓയിന്മെന്റിനും മറ്റും വലിയ വിലയാണ്. മാത്രമല്ല ആന്റിബയോട്ടിക് മരുന്നുകളുടെ അംശങ്ങള്‍ പാലില്‍ കലരാനുള്ള സാധ്യതയുമുണ്ട്. ഇംഗ്ലീഷ് മരുന്നുകള്‍ നല്കിയ കറവമാടുകളുടെ പാല് ഒരാഴ്ചയെങ്കിലും ഉപയോഗിക്കാന്‍ പറ്റില്ല. മരുന്നിന്റെ അംശം പാലില്‍ കലരുന്നതിനാലാണിത്. കര്‍ഷകര്‍ക്ക് ഇതും വലിയ നഷ്ടമാണ്. എട്ടുതരം ആയുര്‍വേദ മരുന്നുകളാണ് മില്‍മ മലബാര്‍ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന് മുഖേന വിതരണം ചെയ്യുക. അകിട് വീക്കം, അകിടിലെ മുറിവ്, അകിടിലെ വിണ്ടുകീറല്‍, വയറിളക്കം, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണിവ. പാലിന്റെ അളവ് കൂട്ടാനും പ്രത്യേക മരുന്നുണ്ട്. മരുന്നിന്റെ ചേരുവകള്‍ തയ്യാറാക്കുന്നത് മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന് തന്നെയാണ്. കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിര്‍മാണകേന്ദ്രത്തില്‍ മരുന്നുകള്‍ തയ്യാറാക്കുകയാണ് ചെയ്യുക. പദ്ധതിയുടെ മുന്നോടിയായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ സാങ്കേതികസഹായത്തോടെ മലബാര്‍ മേഖലയിലെ 1200-ലധികം ക്ഷീരസഹകരണസംഘങ്ങളില്‍ പാല് അളക്കുന്ന ഒരുലക്ഷത്തോളം ക്ഷീരകര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് സമഗ്രപഠനം തയ്യാറാക്കിയിരുന്നു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്, എറണാകുളം മേഖലാ യൂണിയന് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇപ്പോള്‍ അലോപ്പതി വെറ്ററിനറി മരുന്നുകള്‍ വരുന്നത് കേരളത്തിന് പുറത്തുനിന്നാണ്. മലബാര്‍ മേഖല യൂണിയന്റെ കീഴിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ ആറിന് പാലക്കാട്ട് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....