എറണാകുളം - കായംകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ റെയില്‍വേ നാളെ പൂര്‍ത്തീകരിക്കും. അവസാനവട്ട ജോലികള്‍ ബാക്കി നില്‍ക്കെ കോട്ടയം വഴിയുള്ള ഗതാഗത നിയന്ത്രണങ്ങള്‍ രണ്ട് ദിവസം കൂടി തുടരും. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള സുരക്ഷാ പരിശോധനയും വേഗ പരിശോധനയും വിജയിച്ചതോടെ 28 ന് തന്നെ സര്‍വീസുകള്‍ പുനസ്ഥാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ പാതയുടെ കൂട്ടി യോജിപ്പിക്കലുകള്‍ ബാക്കി നില്‍ക്കുന്നതിനാലാണ് ഒരു ദിവസം കൂടി ഗതാഗത നിയന്ത്രണം തുടരുന്നത്. ഇത് പ്രകാരം 11 ട്രെയിനുകള്‍ പൂര്‍ണമായും റദ്ധാക്കി ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ഏറ്റുമാനൂര്‍ പാറോലിക്കല്‍ ഭാഗത്തും കോട്ടയം മുട്ടമ്പലം ഭാഗത്തും ഇരട്ട പാതകള്‍ കൂട്ടി യോജിപ്പിക്കുന്നതതോടെ ട്രെയിനുകള്‍ക്ക് സാധരണ നിലയില്‍ സര്‍വീസ് നടത്താനാകും. എന്നാല്‍ കോട്ടയം യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ കൂടി പൂര്‍ത്തിയാക്കിയാവും പാത കമ്മീഷന്‍ ചെയ്യുക. 2001-ല്‍ തുടക്കമിട്ട കായംകുളം - എറണാകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുന്നതോടെ മദ്രാസ് - തിരുവനന്തപുരം ലൈനിലെ 632 കിലോ മീറ്റര്‍ ദൂരം പൂര്‍ണ്ണമായും ഇരട്ടപ്പാതയായി മാറും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ റെയില്‍ ഗതാഗതത്തില്‍ വന്‍ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....