കണ്ണൂര്‍: നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നതിന് ജീവത്യാഗം ചെയ്യേണ്ടിവന്നവര്‍ കമ്യൂണിസ്റ്റുകാര്‍ എന്ന വിലയിരുത്തലാകും ഏറെ ഉചിതം. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും പാടിക്കുന്നും മുനയന്‍കുന്നും തില്ലങ്കേരിയും പഴശ്ശിയും സേലം ജയിലിലെ വെടിവയ്പും പുന്നപ്രയും വയലാറും ഉള്‍പ്പെടെയുള്ള രക്തസാക്ഷിത്വങ്ങള്‍ ഇവിടെ പുനര്‍ജനിക്കുമ്പോള്‍, വേട്ടക്കാരുടെ രാഷ്ട്രീയമാണ് തുറന്നുകാട്ടുന്നത്. സാമ്രാജ്യത്വവും ജന്മിത്വവും ഫാസിസ്റ്റ് ഭരണകൂടങ്ങളും വര്‍ഗീയശക്തികളും എക്കാലവും വേട്ടയാടിയത് കമ്യൂണിസ്റ്റുകാരെയാണെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ കലക്റ്ററേറ്റ് മൈതാനം ഒരുക്കിയ 'ചരിത്രം ഒരു സമരായുധം' പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു. 1940 സെപ്തംബര്‍ 15ന് തലശേരി ജവഹര്‍ഘട്ടില്‍ പൊലീസ് വെടിവയ്പില്‍ മരിച്ച മുളിയില്‍ ചാത്തുക്കുട്ടിയും അബു മാസ്റ്ററും മുതല്‍ 2022 ഫെബ്രുവരി 21ന് കോടിയേരി പുന്നോലില്‍ ആര്‍എസ്എസുകാര്‍ അരുംകൊല ചെയ്ത കെ ഹരിദാസന്‍വരെയുള്ള കമ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വമാണ് ഇവിടെ ആലേഖനം ചെയ്യപ്പെട്ടത്. ശില്‍പ്പങ്ങളും ചിത്രങ്ങളുമായി പോരാട്ടങ്ങളും രക്തസാക്ഷിത്വവും പുതുതലമുറയ്ക്ക് അറിവും ആവേശവുമാകുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയ മൊയാരത്ത് ശങ്കരനെ പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും മര്‍ദിച്ചശേഷം ജയിലിലടയ്ക്കുകയും 1948 മെയ് 12ന് മരിക്കുകയും ചെയ്ത സംഭവം കോണ്‍ഗ്രസിന്റെ ക്രൂരത തുറന്നുകാട്ടുന്നു. 1972 സെപ്തംബര്‍ 23ന് തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണി കണ്‍വീനറുമായ അഴീക്കോടന്‍ രാഘവനെ കൊലപ്പെടുത്തിയ വാര്‍ത്തയും ചിത്രവും കാഴ്ചക്കാരെ കണ്ണീരണിയിക്കുന്നു. 1987 മാര്‍ച്ച് 23ന് ചീമേനിയില്‍ അഞ്ച് സഖാക്കളെ ചുട്ടുകൊന്ന കോണ്‍ഗ്രസ് ഭീകരതയും 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളെ വെടിവച്ചുകൊന്ന പൊലീസ് പൈശാചികതയുമെല്ലാം തുറന്നുകാട്ടുന്ന പ്രദര്‍ശനം, ചരിത്രത്തെ സമരായുധമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....