കണ്ണൂര്‍: ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയായിരുന്നു ചടയന്‍ ഗോവിന്ദന്‍.കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷ പ്രസ്ഥാനവും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം. വളരെയേറെ പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യസാഹചര്യത്തില്‍നിന്നാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. ഏറ്റവും നിര്‍ധനരായ ജനവിഭാഗത്തെ സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ കുഞ്ഞപ്പ-കല്യാണി ദമ്പതികളുടെ മകനായി 1929 മേയ് 12-നാണ് ചടയന്‍ ഗോവിന്ദന്‍ ജനിച്ചത്. പാവപ്പെട്ട കുടുംബം ആയതിനാല്‍ അഞ്ചാം ക്ലാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു നെയ്ത്ത് വേലയ്ക്കു പോയി. പിതാവിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ലായിരുന്നു. ദാരിദ്ര്യം ശരിക്കനുഭവിച്ച ഒരു ബാല്യമായിരുന്നു ചടയന്‍ ഗോവിന്ദന്റേത്. അതുകൊണ്ടാണ് ഗോവിന്ദന്‍ ചെറുപ്രായത്തില്‍ തന്നെ ഒരു തൊഴിലാളിയായി മാറിയത്. കൊളച്ചേരിയില്‍ വച്ചു രൂപീകരിക്കപ്പെട്ട കര്‍ഷകസംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാണ് ഗോവിന്ദന്‍ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനെതിരേ അണിനിരക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം നടത്തിയപ്പോള്‍ ബാലനായിരുന്ന ഗോവിന്ദനും ആവേശപൂര്‍വ്വം അതില്‍ പങ്കെടുത്തു. നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വ്യാപൃതനായി. കയറളം വീടാക്രമണകേസുമായി ബന്ധപ്പെട്ടു ഒളിവില്‍ പോയി. 1965 ല്‍ ചൈനാ ചാരനെന്നു മുദ്രകുത്തി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1977 ല്‍ അഴീക്കോട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തി. 1997 ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റു. നെയ്ത്തു തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതരായിരുന്ന സി.കണ്ണനും, പി.അനന്തനും ഗോവിന്ദനുമായി സ്ഥിരമായ സമ്പര്‍ക്കം പുലര്‍ത്തി. ക്രമേണ ഗോവിന്ദന്‍ നെയ്ത്തു തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒരു യുവാവാകുന്നതിനു മുമ്പേ തന്നെ തന്റെ വര്‍ഗ്ഗം നേരിടുന്ന കഷ്ടതകള്‍ നേരിട്ടു മനസ്സിലാക്കാന്‍ 1948-ല്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ചടയന്‍ നിരവധി തൊഴിലാളി വര്‍ഗ സമരങ്ങള്‍ നയിക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച സമയത്ത് പൊലീസിന്റേയും ശത്രുക്കളുടേയും ആക്രമണത്തിനു പലതവണ വിധേയനായിരുന്നു ഗോവിന്ദന്‍. പാര്‍ട്ടി നിരോധനം നിലനിന്നിരുന്ന കാലത്ത്, കമ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിള്ളയെ കൊണ്ടു വന്ന് നാറാത്ത് പ്രസംഗിപ്പിച്ചു. ശത്രുക്കള്‍ ആക്രമിച്ചെങ്കിലും കൃഷ്ണപിള്ളക്ക് യാതൊരാപത്തും സംഭവിക്കാതെ ഗോവിന്ദനുള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ സംരക്ഷിക്കുകയായിരുന്നു. കയറളത്തെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീടാക്രമിച്ച കേസില്‍ ഗോവിന്ദന്‍ പ്രതിയായിരുന്നു. പൊലീസിന്റെ പിടിയില്‍പ്പെടാതിരിക്കാന്‍ ഒളിവില്‍പോയെങ്കിലും പിന്നീട് അറസ്റ്റിലായി. ഈ കേസില്‍ ഏഴുമാസത്തോളം കണ്ണൂരില്‍ തടവുകാരനായി കഴിഞ്ഞു. 1965 ല്‍ ചൈനാ ചാരനെന്നു മുദ്രകുത്തി പൊലീസ് വേട്ടയാടി, വീണ്ടും ഒളിവില്‍ പോയെങ്കിലും പൊലീസ് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് മുഴുവനായി ഒളിവിലായിരുന്നു. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്‍ ഗോവിന്ദന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ചു. തോപ്പില്‍ ഭാസിയുടെയും മറ്റും നാടകങ്ങള്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി ലഭിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്റ്റംബര്‍ ഒമ്പതിന് തന്റെ 69ആം വയസില്‍ അദ്ദേഹം അന്തരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....