കണ്ണൂര്‍: സംസ്ഥാനത്ത് സിപിഎം നേതൃത്വത്തില്‍ ഒരുവര്‍ഷംകൊണ്ട് ആയിരം വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു ലോക്കല്‍കമ്മിറ്റി ഒരു വീട് നിര്‍മിച്ചുനല്‍കണമെന്ന് 2018ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചതാണ്. ഇതനുസരിച്ച് സംസ്ഥാനത്താകെ 1200 വീട് നിര്‍മിച്ചതായി കോടിയേരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നിര്‍മിച്ച 23 വീടുകളിലൊന്നിന്റെ താക്കോല്‍ പയ്യാമ്പലത്തെ ശ്രീലക്ഷ്മിക്ക് കൈമാറിയശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനൊപ്പം ജീവല്‍പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ടി തീരുമാനിച്ചത്. സംസ്ഥാനത്ത് ഒരുശതമാനത്തില്‍ താഴെ ആളുകള്‍ ഇപ്പോഴും പരമദരിദ്രരാണ്. അവരുടെ ഉന്നമനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുന്‍കൈയെടുത്താല്‍ അസാധ്യമായി ഒന്നുമില്ല. കൊവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത് തെളിയിച്ചതാണെന്നും കോടിയേരി പറഞ്ഞു. ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....