കണ്ണൂര്‍: അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയര്‍ന്ന കമ്യൂണിസ്റ്റാണ് എ.കണാരന്‍. ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകള്‍ക്കും സാംസ്‌കാരിക രൂപങ്ങള്‍ക്കുമെതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ.കണാരന്‍ നയിച്ചത്. അടിമതുല്യമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക്, മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്. തമ്പുരാക്കന്മാരുടെ ആട്ടും തുപ്പും സഹിച്ച് പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരെന്ന് കരുതിയവരെ മോചിപ്പിക്കാന്‍ അവരുടെ വ്യക്തിത്വത്തിലെ അഭിമാനബോധം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. ജന്മികുടുംബങ്ങളിലെ കുട്ടികള്‍പോലും മണ്ണില്‍ പണിയെടുക്കുന്നവരെ ''ചെക്കന്‍' അല്ലെങ്കില്‍ ''പെണ്ണേ' എന്നാണ് വിളിച്ചത്. ഇതിനെതിരെ നാദാപുരം, വാണിമേല്‍ മേഖലകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരം വിജയിച്ചു. ചെക്കന്‍ വിളിക്കും പെണ്‍ വിളിക്കുമെതിരായി നടന്ന സമരങ്ങള്‍ കേരളത്തിന്റെ സമരചരിത്രത്തില്‍ത്തന്നെ ഉജ്വല അധ്യായമായി. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അര്‍പ്പണബോധം പുത്തന്‍ തലമുറയ്ക്ക് വലിയ പാഠംതന്നെ. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് നിവര്‍ന്നുനിന്ന് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജവും ആവേശവും പകര്‍ന്ന എ കണാരന്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം തന്നെയായിരുന്നു. ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറാറുള്ള സഖാവ് അനീതിക്കെതിരെ അനന്യമായ കാര്‍ക്കശ്യവും പുലര്‍ത്തി. ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട് ആ ജീവിതത്തില്‍. അടിമതുല്യമായ ചുറ്റുപാടില്‍ ഉഴറിയ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് അദ്ദേഹം നയിച്ചത്. പൊതുപ്രവര്‍ത്തനത്തിനിടയില്‍ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കൊല്ലണമെന്ന് തീരുമാനിച്ചുതന്നെ എതിരാളികള്‍ ആക്രമിച്ചു. അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. ദീര്‍ഘകാലം ജയിലിലും കിടന്നു. എവിടെയും തളരാതെ, തീപാറുന്ന വാക്കുകളുമായി സമരമുഖങ്ങളില്‍ ആവേശം വിതച്ചു. എട്ടു ഒന്‍പതും പത്തും കേരള നിയമസഭകളില്‍ കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചു. എടച്ചേരി അരയാക്കൂല്‍ കണ്ണന്റെയും മാതയുടെയും അഞ്ചു മക്കളില്‍ മൂന്നാമത്തെ മകനാണ്. എടച്ചേരിക്കുന്ന് യു.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൊട്ടടുത്തുള്ള കോവിലകം സ്‌കൂളില്‍ കീഴാളര്‍ക്കു പ്രവേശനമില്ലാതിരുന്നതുകൊണ്ട് ആറുകിലോമീറ്റര്‍ അകലെയുള്ള വരിശ്യക്കുനി സ്‌കൂളിലായിരുന്നു പിന്നീടുള്ള പഠനം. എന്നാല്‍ അതിനുശേഷം വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞില്ല. ജന്മിത്തവും, അവരുടെ ക്രൂരതകളും കണ്ടായിരുന്നു ബാലനായിരുന്ന കണാരന്‍ വളര്‍ന്നത്. കീഴാളരുടെ കഷ്ടപ്പാടുകള്‍ക്ക് എന്നാണൊരറുതിവരുക എന്ന തന്റെ അമ്മയുടെ ചോദ്യമാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങാന്‍ തനിക്കു പ്രചോദനമായതെന്ന് കണാരന്‍ തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.വി.കുമാരനാണ് കണാരനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്. പതിമൂന്നാമത്തെ വയസിലായിരുന്നു കണാരന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തി ചേരുന്നത്. പാര്‍ട്ടിക്ക് നിരോധനം വന്നകാലത്ത്, നേതാക്കള്‍ക്ക് അകമ്പടി പോവുക എന്നതായിരുന്നു ആദ്യകാല പ്രവര്‍ത്തനം. കൂടാതെ പൊലീസുകാരോ മറ്റു ശത്രുക്കളോ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക ഇവയൊക്കെയായിരുന്നു ബാലനായിരുന്ന കണാരന്‍ പാര്‍ട്ടിക്കുവേണ്ടി ചെയ്തിരുന്നത്. അടിച്ചമര്‍ത്തലിനും നീതി നിഷേധത്തിനുമെതിരെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് എ. കണാരന്‍ പൊതു പ്രവര്‍ത്തന രംഗത്തെത്തിയത്. 1957 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജാതിയില്‍ താഴ്ന്നവരോടുളള 'ചെക്കന്‍' വിളിക്കെതിരായി സമരത്തിനു നേതൃത്ത്വം നല്‍കി. സമരങ്ങളുടെ ഭാഗമായി ദീര്‍ഘകാലം ജയിലില്‍ കിടന്നു. ആദിവാസി ക്ഷേമ സമിതിയുടെ രക്ഷാധികാരിയായും കര്‍ഷകത്തൊഴിലാളി യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റായും വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരിയായും പ്രവര്‍ത്തിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. നാദാപുരത്ത് 1967 ല്‍ നടന്ന കുടിയേറ്റ സമരത്തില്‍ നേതൃനിരയില്‍ കണാരനായിരുന്നു. ഗുണ്ടകളും, കര്‍ഷകരും തമ്മിലേറ്റുമുട്ടിയപ്പോള്‍ രണ്ടുപേര്‍ മരണമടയുകയും ആ കേസില്‍ കണാരന്‍ ഒന്നാം പ്രതിയായി കേസ് എടുക്കുകയും ചെയ്തു. ഈ കേസ് പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. 1972ല്‍ ഇ.വി.കുമാരന്റെ നേതൃത്വത്തില്‍ നടന്ന തോട്ടക്കാട് മിച്ച ഭൂമിസമരത്തിലും മുന്‍പന്തിയില്‍ കണാരനായിരുന്നു. കണാരന്റെ നേതൃത്വത്തില്‍ നടന്ന നാദാപുരത്തെ മക്കള്‍ സമരവും നരിപ്പററയിലെ വീനീത കോട്ടായിയുടെ സമരവും വിവാദമുയര്‍ത്തിയിരുന്നു. 1994ല്‍ ആരംഭിച്ച മക്കള്‍ സമരത്തില്‍ വിവിധ കേസുകളില്‍ പ്രതിയായിരുന്നു അദ്ദേഹം. 2004 ഡിസംബര്‍ 19 ന് ആ വിപ്ളവ പോരാളി ഇഹലോകവാസം വിട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....