കണ്ണൂര്‍ :കണ്ണൂരില്‍ സിപിഎം രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവാണ് പി.ജയരാജന്‍. പി.ജെ സൈബര്‍ സഖാക്കളുടെ ചങ്കിലെ ചെന്താരകം തന്നെയാണ്. ഇപ്പോള്‍ മാസ് ഹിറ്റായ ഭീഷ്മപര്‍വ്വത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിച്ച സീന്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് പി.ജയരാജനും യുവ സഖാക്കളും.സൈബര്‍ ഇടങ്ങളിലെ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് സിപിഎം നേതാവ് പി.ജയരാജനുമെത്തിയത് അണികള്‍ക്ക് ആവേശമായിട്ടുണ്ട്.ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആണ് ഫോട്ടോഷൂട്ടിന്റെ വിഡിയോ 'തലൈവര്‍' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇരുപതോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പമാണ് 'മൈക്കളപ്പന്‍' ആയി ജയരാജന്‍ വിഡിയോയിലെത്തുന്നത്. അമല്‍ നീരദ് -മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ ഒരു സീനിന്റെ ചുവട് പിടിച്ച് ഒട്ടേറെ വിഡിയോകള്‍ എത്തിയിരുന്നുവെങ്കിലും അതില്‍ മാസ് വൈറലായത് പി.ജെയുടെത് തന്നെയാണ് കോളെജ്, സ്‌കൂള്‍, ഓഫിസുകള്‍ എവിടെ ഗ്രൂപ്പ് സെല്‍ഫിയുണ്ടോ അവിടെ 'ചാമ്പിക്കോ' ഡയലോഗ് ഉറപ്പാണ്. ഈ ട്രെന്‍ഡിനൊപ്പമാണ് ജയരാജനും ഇപ്പോള്‍ രംഗത്തുവന്നത്. പാര്‍ട്ടി യുവസഖാക്കള്‍ക്കൊപ്പം ഇരുന്ന് മാസായി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജയരാജന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കണ്ണൂരില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ പരിപാടിയായ ചരിത്ര ചിത്ര-ശില്‍പ്പ - പ്രദര്‍ശനം നടക്കുന്ന വേദിയില്‍ വച്ചാണ് വിഡിയോ ഷൂട്ട് ചെയ്തിട്ടുള്ളത്. സ്റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്ടിച്ച രംഗം അതേ രീതിയില്‍ റീ ക്രിയേറ്റ് ചെയ്യാനാണ് പലരും മത്സരിക്കുന്നത്. അധ്യാപകര്‍ മുതല്‍ എംഎല്‍എമാര്‍ വരെ 'ചാമ്പിക്കോ' ട്രെന്‍ഡിങ് ഫോട്ടോയിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....