News Beyond Headlines

29 Friday
November

‘രൂപം കണ്ടില്ലേ, സ്ത്രീയോ പുരുഷനോ’?; ദയാബായിക്ക് ട്രെയിനില്‍ അധിക്ഷേപം

മധ്യപ്രദേശില്‍ ആദിവാസികള്‍ക്കിടയില്‍ സന്നദ്ധ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നു രാജ്‌കോട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിനില്‍ കടുത്ത അധിക്ഷേപം നേരിട്ടതെന്ന് അവര്‍ പറയുന്നു. തന്റെ രൂപത്തെ ഇവര്‍ ആക്ഷേപിച്ചെന്നും, കരഞ്ഞാണ് യാത്ര തുടര്‍ന്നതെന്നും അവര്‍ പറയുന്നു. അതേ സമയം സംഭവത്തില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല, റെയില്‍വേ നിയമങ്ങള്‍ ഇവരെ അറിയിക്കാന്‍ വേണ്ടിയെങ്കിലും അധികൃതര്‍ ഇടപെടണമെന്നും ദയാബായി പറയുന്നു. 'എന്റെ മുഖത്തിന് എന്താണ് കുഴപ്പം' - സങ്കടത്തോടെ ദയാബായി ഇതു ചോദിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും സങ്കടം വരും. 'അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ' എന്നെല്ലാമുള്ള ആക്ഷേപം അവരുടെ ഹൃദയത്തെ അത്രയേറെ നോവിച്ചെന്നു സംസാരത്തില്‍ നിന്നു വ്യക്തം. വനിതാ ദിനത്തോട് അനുബന്ധിച്ചു ചില പരിപാടികളില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ദയാബായി കൊച്ചുവേളി - പോര്‍ബന്ധര്‍ ട്രെയിനില്‍ കയറാനെത്തിയത്. എറണാകുളത്തെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണു സ്റ്റേഷനില്‍ ഒപ്പം എത്തിയതും. 'എസ്3 കമ്പാര്‍ട്‌മെന്റിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളുമടക്കം നാലു പേരടങ്ങുന്ന ഒരു കുടുംബമാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ ഇല്ലാത്ത സീറ്റുകള്‍ പലതും അവര്‍ കയ്യേറിയിരുന്നു. വാതില്‍ അകത്തു നിന്ന് അടച്ചിരുന്നതിനാല്‍ ഇവരെ വിളിച്ചു തുറപ്പിക്കുകയായിരുന്നു. ഞങ്ങളെന്താ ജോലിക്കാരാണോ എന്നു ചോദിച്ചാണ് തുറന്നു നല്‍കിയത്. ഞാന്‍ ഒരു സീറ്റില്‍ കൂനിക്കൂടിയിരുന്നു. എന്റെ സീറ്റിനടിയിലെ ഇവരുടെ ബാഗ് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫോണില്‍ ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അതിനെക്കുറിച്ചു പറഞ്ഞ് ആക്ഷേപിച്ചു. അവരോടൊപ്പമുള്ള കുട്ടി ഇതിനിടെ ഫോണ്‍ മുഴുവന്‍ ശബ്ദത്തില്‍വച്ചു. ശബ്ദം കുറയ്ക്കാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയ പടയാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ ഫ്‌ലൈറ്റില്‍ പോകൂ എന്നായിരുന്നു മറുപടി. മറ്റു യാത്രക്കാര്‍ക്കു ബുദ്ധമുട്ടുണ്ടാക്കും വിധം ശബ്ദം ഉറക്കെ വയ്ക്കരുത് എന്നു റെയില്‍വേ റൂളുണ്ടെന്നു പറഞ്ഞപ്പോള്‍ അതു കാണിച്ചു തരണമെന്നായി. അതിനു പിന്നാലെയാണ് അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ എന്നെല്ലാം പറഞ്ഞത്. ഇവരെക്കുറിച്ചു ഫെയ്‌സ്ബുക്കിലിടണം. പിന്നെ പുറത്തിറങ്ങാന്‍ കഴിയരുത് എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചുകൊണ്ടിരുന്നു. ജാംനഗറിലാണ് ഇവര്‍ ഇറങ്ങിയതെന്നറിയാം. ഇതിനിടെ റെയില്‍വേയില്‍ പരാതിപ്പെടാന്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേ സമയം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ദയാബായിക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്താന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ സംരക്ഷണ സേന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....