തൃശൂര്‍: രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി യൂത്ത് കോണ്‍?ഗ്രസ് നേതാവ് ശോഭ സുബിനെതിരെ പരാതി കൊടുത്ത സഹപ്രവര്‍ത്തക.ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ ആണ് ശോഭാ സുബിനും മറ്റ് മൂന്നു പേരും പ്രചരിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ശോഭ സുബിനെതിരെ പരാതി നല്‍കിയ ശേഷം കോണ്‍?ഗ്രസ് നേതൃത്വം ഒരു വിധ പിന്തുണും നല്‍കിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനി പ്രതീക്ഷയില്ലെന്നും അവര്‍ വ്യക്തമാക്കി. പരാതി നല്‍കാനിടയായ സഹചര്യമോ തന്റെ അവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ലെന്നും പരാതിക്കാരി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സ്വന്തം നിലയ്ക്ക് ആണ് പരാതി നല്‍കിയത്. അതും വ്യക്തമായ തകെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ എന്നിട്ടും പൊലിസില്‍ നിന്നുപോലും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല്‍ എന്നിവരാണ് മറ്റുപ്രതികള്‍. മതിലകം പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഫെബ്രുവരി ഒമ്പതുമുതലാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തന്റെ പേരും പദവിയുടമക്കം മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചതെന്നാണ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് യുവതി പരാതി നല്‍കി. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് നിലപാട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....