അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത നറുക്കെടുപ്പില്‍ 2.5 ലക്ഷം ദിര്‍ഹത്തിന്റെ (50.88 ലക്ഷം രൂപ) ഭാഗ്യം കുവൈത്തില്‍ ജോലിചെയ്യുന്ന ഇരട്ടകളായ മലയാളി കുടുംബത്തിന്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജഹ്റ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായ സവിതാ നായരുടെ പേരിലെടുത്ത ടിക്കറ്റിനാണ് ഭാഗ്യദേവതയുടെ കടാക്ഷം. സവിതയും സഹോദരി സരിതയും ഇരട്ടകളാണ്. സവിതയുടെ ഭര്‍ത്താവ് രമേശന്‍ നായരും സരിതയുടെ ഭര്‍ത്താവ് രതീഷ് നായരും ഇരട്ട സഹോദരങ്ങളും. ഇവര്‍ നാല് പേരും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. അബുദാബി ബിഗ് ടിക്കറ്റ് ജനുവരിയില്‍ തുടങ്ങിയ പ്രതിവാര സമ്മാന പദ്ധതിയിലെ അവസാന നറുക്കെടുപ്പിലാണ് ഭാഗ്യം തുണച്ചത്. ബിഗ് ടിക്കറ്റ് അവതാരക ബുഷ്റയാണ് ടെലിഫോണില്‍ സവിതയോട് സമ്മാന വിവരം അറിയിച്ചത്. സരിതാ നായര്‍ റിഗ്ഗായില്‍ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്നു. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസര്‍മാരാണ് രമേശും രതീഷും. കുറവിലങ്ങാട് ശ്രീനിലം വീട്ടില്‍ വിമുക്തഭടനായ സുകുമാരന്‍ നായരുടെയും ഇന്ദിരയുടെയും മക്കളാണ് സരിതയും സവിതയും. ആലപ്പുഴ നെടുമുടി കുഞ്ഞ്സദനം വീട്ടില്‍ പരേതനായ ശശിധരന്‍ നായരുടെയും ലീലയുടെയും മക്കളാണ് രമേശും രതീഷും. ചങ്ങനാശ്ശേരി മാമൂട് വിശാഖം എന്ന പേരില്‍ രമേശും, തൃക്കൊടിത്താനം കുന്നുമ്പുറത്ത് ഗൗരിശങ്കര്‍ എന്ന പേരില്‍ രതീഷും വീട് ?െവച്ച് താമസം ഇവിടങ്ങളിലേക്കാക്കി. രമേശിന്റെ മകന്‍ അഭിനവ് ആര്‍. നായര്‍ (ലേണേഴ്സ് ഓണ്‍ അക്കാദമി, കുവൈത്ത്). രതീഷിന്റെ മക്കള്‍ നിരഞ്ജന്‍ ആര്‍. നായര്‍ (കഴക്കൂട്ടം സൈനിക് സ്‌കൂള്‍), നിരജിത് ആര്‍. നായര്‍ (ലേണേഴ്സ് ഓണ്‍ അക്കാദമി കുവൈത്ത്).
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....