യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നിരക്കില്‍ ഇടിവുണ്ടായത്. എമിറേറ്റ്സ് എയര്‍ലൈനും ഫ്‌ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം 6000 രൂപ മുതല്‍ 10000 രൂപ വരെ) ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് 390 ദിര്‍ഹം മുതല്‍ (ഏകദേശം 7800 രൂപ) ടിക്കറ്റുകള്‍ ലഭ്യമാണ്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിര്‍ഹം മുതല്‍ 600 വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം7600 രൂപ മുതല്‍ 12,000 രൂപ വരെ) ടിക്കറ്റുകള്‍ ലഭിക്കും. ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 300 ദിര്‍ഹവും (ഏകദേശം 6000 രൂപ) അതില്‍ താഴെയുമായി കുറഞ്ഞു. ഡല്‍ഹിയിലേക്ക് 330 ദിര്‍ഹം മുതലാണ് നിരക്ക്. ചില ട്രാവല്‍ പോര്‍ട്ടലില്‍ ദുബായ്-ഇന്ത്യ റൂട്ടിലെ പ്രതിദിന ബുക്കിങ് 120 ആയി കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചമുമ്പ് 142 ബുക്കിങ്ങുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, യു.എ.ഇ.യിലെ പുതിയ വാരാന്ത്യ അവധിമാറ്റമൊന്നും യാത്രാനിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം യു.എ.ഇ.-ഇന്ത്യ യാത്രാ നിരോധനത്തിന്റെ സമയത്തായിരുന്നു നിരക്കില്‍ ഇത്തരത്തില്‍ കുറവ് രേഖപ്പെടുത്തിയത്. അതേസമയം, ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനയാത്രാനിരക്കിലുള്ള വര്‍ധന തുടരുകയാണ്. ഡല്‍ഹിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ക്ക് 1000 മുതല്‍ 1500 വരെ ദിര്‍ഹമാണ് (ഏകദേശം 20,000 രൂപ മുതല്‍ 30,000 രൂപ വരെ) ഈടാക്കുന്നത്. മുംബൈ-ദുബായ് ഒറ്റയാത്രയ്ക്ക് ചില എയര്‍ലൈനുകള്‍ 2600 ദിര്‍ഹം വരെ (ഏകദേശം 52,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കൊച്ചി-ദുബായ് 1300 ദിര്‍ഹം വരെ (ഏകദേശം 26,000 രൂപ വരെ) ചെലവാകും. തിരുവനന്തപുരം-ദുബായ് ടിക്കറ്റിന് ചില വിമാനങ്ങള്‍ 1500 മുതല്‍ 4000 ദിര്‍ഹം വരെ (ഏകദേശം 30,000 രൂപ മുതല്‍ 80,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ദുബായിലേക്ക് 1000മുതല്‍ 1400 ദിര്‍ഹത്തിനിടയ്ക്കാണ്(ഏകദേശം 20,000-28,000 രൂപ)നിരക്ക്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....