News Beyond Headlines

29 Friday
November

തദ്ദേശ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നേട്ടം ഇടതുമുന്നണിക്ക്

32 തദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതു മുന്നണിക്ക് നേട്ടം. രാവിലെ 10നാണ് വോട്ടെണ്ണൽ തുടങ്ങിയത്. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാർഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കൊച്ചി കോർപ്പറേഷൻ 63--ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐ എമ്മിലെ ബിന്ദു ശിവൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി പി ഡി മാർട്ടിനെ 687 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കൗൺസിലറായിരുന്ന സിപിഐ എമ്മിലെ കെ കെ ശിവൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് ജയം. കെ കെ ശിവന്റെ ഭാര്യയും മുൻ തിരുവാങ്കുളം പഞ്ചായത്ത് പ്രസിഡന്റുമാണ് ബിന്ദു ശിവൻ. 8032 വോട്ടർമാരാണ് ഡിവിഷനിലുള്ളത്. യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാർട്ടിനായിരുന്നു മത്സരിച്ചത്. ബിജെപിക്കായി പി ജി മനോജ്കുമാർ മത്സരിച്ചു. രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന് നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടാണ്. ഇതിൽ പകുതി അംഗങ്ങളുടെ പിന്തുണ എൽഡിഎഫിനുണ്ട്. ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്. മിനി ആർ മേനോൻ അന്തരിച്ച ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത് ഡിവിഷനിൽനിന്നാണ് ബിജെപിയുടെ മിനി ആർ മേനോൻ വിജയിച്ചത്. കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനിൽകുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കാണക്കാരി പഞ്ചായത്തു മുൻ പ്രസിഡണ്ടും കോണ്ഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത് 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ബിനോയ് ചെറിയാന്റ വിജയം നിലവില് LDF ഭരണമാണ് കാണക്കാരിയിൽ. തിരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല. എൻഡിഎ സ്ഥാനാർത്ഥിയായി എ കെ അനിൽകുമാറും മത്സരിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് എംഎൽഎയായതോടെ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ സുനേഷ് ജോസഫിനെ 3 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇ ആർ ലജീഷ് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും രംഗത്തുണ്ടായിരുന്നു.. കഴിഞ്ഞ തവണ 212 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ വാർഡ് പിടിച്ചെടുത്തത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 14 അംഗ ഭരണ സമിതിയിൽ എൽഡി എഫ് എട്ട്, യുഡിഎഫ് അഞ്ച് എന്നതാണ് കക്ഷി നില. (സിപിഐഎം ആറ്, ജനതാദൾ ഒന്ന്, - കേരള കോൺ എം ഒന്ന്, കോൺഗ്രസ് - നാല്, ലീഗ് ഒന്ന്) പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. നഗരസഭ പതിനാലാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിൽ സിപിഐ എമ്മിലെ ഡോ. അജേഷ് മനോഹർ യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കല്ലറക്കലിനെ 26 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് അംഗം ജോർജ് നാരേകാടൻ നിര്യാതനായതിനേത്തു ടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ജയിച്ചത്. . നഗരസഭ മുൻ കൗൺസിലർ ,എം ജി യൂണിവേഴ്‌സിറ്റി ചെയർമാൻ, തലയോലപ്പറമ്പ് ഡി ബി കോളേജ് യൂണിയൻ ചെയർമാൻ, കടുത്തുരുത്തി പോളിടെക്നിക് യൂണിയൻ ചെയർമാൻ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, സിപിഐഎം ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം മുളക്കുളം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിരുദാനന്തര ബിരുദവും സ്‌പെഷ്യൽ എഡ്യുക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്. യുഡിഎഫ് സ്ഥാനാർഥി അരുൺ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും നഗരസഭയുടെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. നഗരസഭയിലെ 27 ഡിവിഷനുകളിൽ 13 വീതം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും. പി സി വിനോദായിരുന്നു ബി ജെ പി സ്ഥാനാർത്ഥി. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ (കർക്കിടകചാൽ ) എൽഡിഎഫ് സ്ഥാനാര്ത്ഥി സിപിഐ എമ്മിലെ കെ അശോകൻ വിജയിച്ചു. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ടി കെ നാരായണൻ, ബിജെപി സ്ഥാനാർത്ഥി സി കെ ശംഖു രാജ് എന്നിവരെയാണ് തോൽപ്പിച്ചത്. ഓങ്ങല്ലൂർപഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ എം അംഗവുമായിരുന്ന പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തെ തുടര്ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 59 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആയിരുന്നു പി ഉണ്ണികൃഷ്ണൻ വിജയിച്ചത്. എൽ ഡി എഫ് നേതൃത്വം നൽകുന്ന ഓങ്ങല്ലൂർ പഞ്ചായത്ത് ഭരണസമിതിയിൽ ആകെവാർഡ് 22 അംഗങ്ങളാണ് ഉള്ളത്. സിപിഐ എം - 9 ( ഒരു അംഗം മരിച്ചു.), സിപിഐ - 1, കോണ്ഗ്രസ്സ് - 5, എസ്ഡിപിഐ - 3, മുസ്ലീം ലീഗ് - 3, ബിജെപി- 1 എന്നിങ്ങനെയാണ് കക്ഷിനില. വിജയിച്ച അശോകൻ സിപിഐ എം വിടാനാംകുറുശ്ശി ലോക്കൽ കമ്മിറ്റി അംഗമാണ്. വിതുര പഞ്ചായത്തിൽ പൊന്നാംചുണ്ട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥിസിപിഐയിലെ എസ് രവികുമാറാണ് വിജയിച്ചത്. കോൺഗ്രസിലെ പ്രേം ഗോപകുമാറിനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ എൽ വി വിപിൻ യുഡിഎഫിന്റെ ദുർനയങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ചതിനെതുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. 1705 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ തവണ 149 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ജെ എസ് സുരേഷ് കുമാർ ബിജെപിക്കുവേണ്ടി മത്സരിച്ചു. തരൂർ പഞ്ചായത്ത് ഒന്നാം വാർഡും എൽഡിഎഫ് നിലനിർത്തി. എരിമയൂർ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ രണ്ട് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ യുഡിഎഫ് 240 വോട്ടുകൾക്ക് ജയിച്ചു, ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാർഡിൽ ബിജെപി ഒരു വോട്ടിന് ജയിച്ചു. എൽഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. കൊല്ലത്ത് ഉപതിരഞ്ഞെടുപ്പു നടന്ന, രണ്ടു പഞ്ചായത്തു വാർഡുകളിൽ തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ ആർഎസ്പി സ്ഥാനാർഥി ജയിച്ചു. ബിജെപി അംഗം അയോഗ്യനായതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ചിതറ പഞ്ചായത്ത് സത്യമംഗലം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചു. യുഡിഎഫ് സീറ്റ് നിലനിർത്തി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....