രാജ്യത്ത് ഒമിക്രോണ്‍സ്ഥിരീകരിച്ചതോടെ, കേന്ദ്രമാര്‍ഗനിര്‍ദേശം നിലവില്‍ വരുന്നതിന് മുന്‍പ് എത്തിയ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് അതീവ നിര്‍ണായകം. നവംബര്‍ 22ന് സാംപിളെടുത്തവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് എന്നതിനാല്‍, മാര്‍ഗനിര്‍ദേശത്തിന് മുന്‍പേ തന്നെ എയര്‍പോര്‍ട്ടുകളിലൂടെ വ്യാപനമുണ്ടാകാന് സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ സ്ഥിരീകരിച്ച 2 കേസുകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴിയെത്തിയയാളുടെ ജനിത ശ്രേണീകരണത്തിനായുള്ള സാംപിളെടുത്തത് 22ആം തിയതി. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാവുന്നതിനും 10 ദിവസം മുന്‍പ്. രണ്ടാമത്തെയാളുടെ സാംപിളെടുത്തത് 22ന്. അതായത്, മാര്‍ഗനിര്‍ദേശം നടപ്പാവും മുന്‍പ് തന്നെ ഒമിക്രോണ്‍ രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയവരുടെ വിവരം നിര്‍ണായകമാവുന്നത്. വിവരങ്ങളെടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനിടെ 28ന് റഷ്യയില്‍ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും എത്തിയ 21 പേരെ കണ്ടെത്തി പരിശോധിക്കാന്‍ ശ്രമം തുടങ്ങി. ഇവര്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് ഇവരെ പരിശോധിച്ച് തുടര്‍നടപടികള്‍ക്ക് ഒരുങ്ങുന്നത്. പുതിയ സാഹചര്യത്തില്‍ പരിശോധനയും ജനിതക ശ്രേണീകരണ പഠനത്തിനുള്ള സംവിധാനവും ശക്തിപ്പെടുത്താന്‍ അതിവേഗ നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. അതേസമയം, ജനിതക ശ്രേണീകരണം നടത്തി സ്ഥിരീകരിക്കാനെടുത്ത കാലതാമസവും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ തിരിച്ചടിയാണ്. സാംപിളെടുത്ത് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ രാജ്യത്തെ 2 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....