മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ വന്‍ ജോലിസാധ്യത തുറന്നുകൊണ്ട് നോര്‍ക്കയും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയും ധാരണാപത്രം ഒപ്പിടും. ജര്‍മന്‍ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്ട്മെന്റ് നടത്താന്‍ അനുമതിയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റാണ് നോര്‍ക്കയുമായി കൈകോര്‍ക്കുന്നത്. 'ട്രിപ്പിള്‍ വിന്‍' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി പങ്കാളിയാകുന്നത്. ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വര്‍ഷം 10,000-ത്തോളം നഴ്സിങ് ഒഴിവുകളാണുള്ളത്. സംസ്ഥാനത്ത് വര്‍ഷംതോറും 8500 പേര്‍ നഴ്സിങ് പഠിച്ച് ഇറങ്ങുന്നുണ്ട്. ജര്‍മന്‍ഭാഷാ വൈദഗ്ധ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്സിങ് ബിരുദവുമുണ്ടെങ്കില്‍ ജോലി നേടാനാകും. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് വേണ്ടത്. നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത മതിയാകും. ജര്‍മനിയില്‍ എത്തിയശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍മതി. ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്സിങ് വിദ്യാര്‍ഥികളെ ഇവിടെത്തന്നെ അഭിമുഖം നടത്തി നോര്‍ക്ക തിരഞ്ഞെടുക്കും. ഇവര്‍ക്ക് ജര്‍മന്‍ഭാഷയില്‍ പരിശീലനം നല്‍കും. ഈ സമയത്തുതന്നെ അവരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയവ ആരംഭിക്കും. ജര്‍മന്‍ ഭാഷയില്‍ ബി2, ബി1 ലെവല്‍ പാസാകുമ്പോള്‍ 250 യൂറോ വീതം കാഷ് അവാര്‍ഡ് നല്‍കും. ബി1 ലെവല്‍ പാസായാല്‍ ഉടന്‍തന്നെ വിസ ശരിയാക്കി ജര്‍മനിയിലേക്ക് പോകാം. ബി2 ലെവല്‍ ഭാഷാപരിശീലനവും ജര്‍മനിയിലെ ലൈസന്‍സിങ് പരീക്ഷയ്ക്കുള്ള പരീശീലനവും ജര്‍മനിയിലെ തൊഴില്‍ദാതാവ് നല്‍കും. ജര്‍മനിയിലെത്തി ഒരുവര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷകള്‍ പാസായി ലൈസന്‍സ് നേടേണ്ടതാണ്. പാസാകാത്തപക്ഷം ശരിയായ കാരണം ബോധിപ്പിച്ചാല്‍ മൂന്നുവര്‍ഷംവരെ സമയം ലഭിക്കും. പാസാകുന്നതുവരെയുള്ള കാലയളവില്‍ കെയര്‍ഹോമുകളില്‍ ജോലിചെയ്യാം. ഈ സമയത്ത് ജര്‍മന്‍സ്വദേശികള്‍ക്ക് തുല്യമായ ശമ്പളം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കോണ്‍സിലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണാപത്രം കൈമാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....