കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിതാ മേനോന്‍ എത്തിയതില്‍ പിന്തുണയുമായി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്മിതാ മേനോന്‍ മോദിയെ സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിഷയം ബിജെപിയില്‍ ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ അഭിപ്രായപ്രകടനം.
സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് മോഡിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്നും അതിനിടെ സ്മിതയ്ക്ക് വലിയ പ്രാധാന്യവും പരിഗണനയും ലഭിച്ചതാണ് ബിജെപിയില്‍ വിഷയം ചര്‍ച്ചയാകാന്‍ കാരണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡിയെ സ്വീകരിക്കുന്ന ഫോട്ടോ സ്മിത ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ആര്‍എസ്എസ് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ചയായത്. ബിജെപിയിലെ ചില വനിതാനേതാക്കളെ ഒരു വിഭാഗം ഒതുക്കുകയാണെന്നും എന്നാല്‍ സ്മിതമേനോന് അനര്‍ഹമായ പരിഗണനയാണ് ചില നേതാക്കള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെയും സ്മിതയുടെ പേരില്‍ വന്‍ചര്‍ച്ചകള്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നടന്നിരുന്നു. അബുദാബിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്ത നയതന്ത്രസമ്മേളനത്തില്‍ സ്മിത പങ്കെടുത്തത് വാര്‍ത്തയായിരുന്നു. പിന്നീട് ആര്‍എസ്എസ് മുഖവാരികയായ കേസരിയുടെ കവര്‍ചിത്രമായി സ്മിതയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതും ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ സ്മിതയ്ക്ക് ബിജെപി സീറ്റ് നല്‍കുമെന്നും പ്രചരണമുണ്ട്.
പ്രവര്‍ത്തനപാരമ്പര്യമില്ലാത്തെ സ്മിതയ്ക്ക് പരിഗണന ലഭിക്കുമ്പോള്‍ ശോഭാ സുരേന്ദ്രനെ തഴയുന്നതിന്റെ എതിര്‍പ്പും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ശോഭയെ കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....