എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിലാണ് മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നതെന്ന എംകെ മുനീറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിണറായി വിജയന്‍. മുനീര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വഭാവമായിരിക്കുമെന്നും തനിക്ക് അങ്ങനെയൊരു സ്വഭാവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''അടിച്ചുതളിക്കാരിയായാല്‍ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും മനുഷ്യസ്ത്രീയല്ലേ. അവര്‍ തൊഴിലല്ലേ എടുക്കുന്നത്. ആ തൊഴിലെടുക്കുന്നവരോട് മാന്യമായല്ലേ പെരുമാറേണ്ടത്. അത് മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കും. എനിക്ക് ആ സ്വഭാവമില്ല.''
കഴിഞ്ഞദിവസമാണ് മുനീര്‍ അടിച്ചുതളിക്കാരി പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിലാണ് പിഎസ്.സി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നതെന്നും അദ്ദേഹം മോശമായി പെരുമാറുന്ന ഏകാധിപതിയാണെന്നും മുനീര്‍ പറഞ്ഞു.
അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ ഒരു അനവധാനതയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരപ്പെടുത്തുന്നത് പിഎസ്സി ലിസ്റ്റ് ഇല്ലാത്ത സ്ഥലത്താണ്. പിഎസ്സി ലിസ്റ്റിലുള്ളവര്‍ക്ക് അവിടെ നിയമനം കൊടുക്കാനും കഴിയില്ല. എല്ലാ സ്ഥാപനവും നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിട്ടില്ല എന്നത് അറിയാവുന്ന കാര്യമാണ്. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന് അവര്‍ ഓരോ ഘട്ടത്തിലും ആളുകളെ എടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
''ചിലര്‍ വളരെ കൃത്യതയോടെയുള്ള പരീക്ഷയും മറ്റും നടത്തി എടുക്കുന്നവരാണ്. എന്നാല്‍ അംഗീകൃത ജോലിയായി വന്നിട്ടില്ല. താല്‍ക്കാലികക്കാരായി തന്നെ നില്‍ക്കുകയാണ്. ഇത്തരം ആളുകള്‍ വര്‍ഷങ്ങള്‍ കുറച്ചായി. 20 വര്‍ഷമായി ജോലി ചെയ്യുന്നവരുണ്ട്. അവരോട് പിരിഞ്ഞ് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞാല്‍ ഉണ്ടാക്കുന്ന മാനുഷിക പ്രശ്‌നമുണ്ട്. ഒരുപാട് വര്‍ഷമായി ജോലി ചെയ്യുന്നവരെ കൃത്യമായ മാനദണ്ഡ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുകയാണ് ഉണ്ടായത്. അതാണ് 10 വര്‍ഷം ആയവരില്‍ ചിലരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയ സംഭവങ്ങള്‍ ഉണ്ട്. ഇവിടെ എന്നാല്‍ അങ്ങനെയൊരു സാഹചര്യമില്ല. പൂര്‍ണമായും 10 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരെ മാത്രം പരിഗണിക്കുന്ന രീതിയാണ്. ചെയ്യാന്‍ പാടില്ലാത്തകാര്യം സര്‍ക്കാര്‍ ചെയ്യുന്നു എന്ന് വരുത്താനുള്ള ബോധപൂര്‍വ്വമായ പ്രചരണങ്ങളാണ് നടത്തുന്നത്. അവര്‍ക്ക് അവസരം ഉണ്ടാക്കേണ്ടതില്ല എന്നതിനാലാണ് തത്ക്കാലം ഇനിയുള്ള താലക്കാലിക ജീവനക്കാര്‍ക്ക് ഇപ്പോള്‍ സ്ഥിരപ്പെടുത്തല്‍ നല്‍കേണ്ട എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ഈ ആളുകള്‍ക്ക് അവസരം നഷ്ടപ്പെടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ അനുകൂലമായ ഫലം വന്നാല്‍ നിശ്ചയമായും അവരെ കൈ ഒഴിയാത്ത നിലയാണ് സര്‍ക്കാര്‍ സ്വീകരിക്കുക. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം തന്നെയാണ് ഉള്ളത്.'' നിശ്ചയമായി അവരെ കൈ ഒഴിയാത്ത നിലപാടാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....