10 വര്‍ഷം തടവ് ശിക്ഷ വിധിച്ച കേസ് പുനപരിശോധിക്കാന്‍ ഉത്തരവിട്ട് പരമോന്നത കോടതി
ഖത്തറില്‍ 10 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട മുംബൈ ദമ്പതികള്‍ക്ക് ആശ്വാസ വാര്‍ത്ത. ലഹരി മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ ഇരുവരുടെയും ഹരജി ഖത്തര്‍ പരമോന്നത കോടതി സ്വീകരിച്ചു. കേസ് പുനപരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. 4.1 കിലോ ഹാഷിഷുമായി ഖത്തറില്‍ പിടിയിലായ ഈ മുംബൈ ദമ്പതികളെ 2019 ലാണ് പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്.
മുഹമ്മദ് ഷരീഖ്, ഒനീബ ഖുറേഷി എന്നി രണ്ടു ദമ്പതികള്‍ ഇവരുടെ രണ്ടാം ഹണിമൂണ്‍ ആഘോഷത്തിനായായിരുന്നു ഖത്തറിലെത്തിയത്. ആഘോഷത്തിന് ഖത്തറിലേക്ക് പോവാന്‍ താല്‍പര്യമില്ലാതിരുന്നും ഇവരുടെ ആന്റിയുടെ നിര്‍ബന്ധപ്രകാരമാണ് ഇവര്‍ ഖത്തറിലെത്തിയത്. ഇരുവരുടെയും യാത്ര സ്പോണ്‍സര്‍ ചെയ്തതും ഈ ബന്ധുവായിരുന്നു. പോവാന്‍ നേരം ഈ ആന്റി ഇരുവരുടെയും പക്കല്‍ ഒരു പാക്കറ്റ് നല്‍കി. പാക്കറ്റില്‍ പുകയിലയാണെന്നും ഒരു ഖത്തറിലെ ഒരു സുഹൃത്തിന് നല്‍കണമെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ 4 കിലോയിലേറെ ഹാഷിഷ് ലഹരിമരുന്നായിരുന്നു പാക്കറ്റില്‍. ഇതറിയാതെയാണ് പാക്കറ്റുമായി ഇവര്‍ ഖത്തറിലേക്ക് തിരിച്ചത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വെച്ച് ഇരുവരെയും ഈ ബാഗുമായി ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. പത്തുവര്‍ഷം തടവും പിഴയുമായിരുന്നു കോടതി ഇവര്‍ക്ക് വിധിച്ച ശിക്ഷ. ഗര്‍ഭിണിയായിരുന്ന ഒനിബ ഖത്തര്‍ ജയിലില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു.
തടവ് ശിക്ഷയ്ക്കെതിരെ നേരത്തെ ഇവരുടെ കുടുംബം ഖത്തര്‍ അപ്പീല്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ വിധി ഇവര്‍ക്കെതിരായിരുന്നു. പിന്നീടാണ് ഇവര്‍ ഖത്തര്‍ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ദമ്പതികള്‍ക്ക് അറിഞ്ഞു കൊണ്ടാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് തെളിയിക്കുന്ന വാദം നേരത്തെ പുറപ്പെടുവിച്ച വിധിയിലില്ലെന്ന് പരമോന്നത കോടതി കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വിധി പുനപരിശോധനയ്ക്ക് അര്‍ഹമാണെന്നും കോടതി പറഞ്ഞു. കേസ് മറ്റൊരു ബെഞ്ചിന് കീഴില്‍ പുനപരിശോധിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....