പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വട്ടം പുകഴ്ത്തിയതും ഹിന്ദുസ്ഥാനി മുസ്ലിമാണ് താനെന്ന ആസാദിന്റെ മറുപടിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി.കോണ്‍ഗ്രസ് ആസാദിനെ തഴയുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മോദിയുടെ പ്രശംസ വിലയിരുത്തപ്പെടുന്നത്. സഭയില്‍ നിന്നു പോയാലും ആസാദിനെ ദുര്‍ബലനാകാന്‍ അനുവദിക്കില്ലെന്ന മോദിയുടെ വാചകത്തില്‍ എന്തെങ്കിലും രാഷ്ട്രീയനീക്കമുണ്ടോ എന്നും നിരീക്ഷകര്‍ സംശയിക്കുന്നു.
കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴും പ്രധാനമന്ത്രി ഗുലാം നബിയെ പ്രശംസ കൊണ്ടു പൊതിഞ്ഞിരുന്നു. മാന്യമായും സൗമ്യമായും ഇടപെടുന്ന ഗുലാംനബി വസ്തുനിഷ്ഠമായാണു കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു. ആസാദ് തന്റെ പ്രസംഗത്തിനിടെ കശ്മീരില്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പു നടത്തിയതിന് സര്‍ക്കാരിനെ അഭിനന്ദിച്ചിരുന്നു. അതു പരാമര്‍ശിച്ച് മോദി പറഞ്ഞു: 'തന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന കശ്മീരില്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പു നടത്തിയതിനെ ആസാദ് അഭിനന്ദിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടി അത് എങ്ങനെയാണ് എടുക്കുക എന്ന് എനിക്കു ഭയമുണ്ട്. ശരിയായ രീതിയില്‍ എടുത്താല്‍ കുഴപ്പമില്ല. അതല്ല, ജി23 (കോണ്‍ഗ്രസ് നേതൃത്വത്തിനു കത്തെഴുതിയ 23 നേതാക്കള്‍) ലൈനിലാണ് എടുക്കുന്നതെങ്കില്‍ ആസാദിന്റെ പ്രശംസ വിപരീത ഫലമുണ്ടാക്കും.'
ജമ്മു കശ്മീരില്‍ നിയമസഭയില്ലാത്തതിനാല്‍ ആസാദിന് അവിടെനിന്ന് അടുത്തൊന്നും രാഷ്ട്രീയ സാധ്യതയില്ല. ആസാദിനെ കേരളത്തില്‍നിന്ന് ഏപ്രിലില്‍ രാജ്യസഭയിലേക്കു മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അത്തരം ആലോചനകളൊന്നുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകണമെന്നാവശ്യപ്പെട്ടു കത്തെഴുതാന്‍ നേതൃത്വം കൊടുത്ത ആസാദിനെ ഈ സന്ദര്‍ഭം നോക്കി കോണ്‍ഗ്രസ് ഒഴിവാക്കുകയാണെന്നു കരുതുന്നവരുണ്ട്. പകരം മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പ്രതിപക്ഷ നേതാവാക്കാനും നീക്കമുണ്ട്.
ആ കണ്ണീര്‍ മോദിയെ കാണാന്‍ പ്രേരിപ്പിക്കുന്നു: ബിനോയ് വിശ്വം
ന്യൂഡല്‍ഹി ന്മ പ്രധാനമന്ത്രിയുടെ കണ്ണീര്‍ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തെ നേരിട്ടു കാണാന്‍ പ്രേരിപ്പിക്കുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദടക്കമുള്ളവരുടെ യാത്രയയപ്പു വേളയില്‍ പ്രധാനമന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ഗുലാംനബി അടക്കമുള്ളവര്‍ക്ക് ആശംസയര്‍പ്പിച്ച ശേഷമായിരുന്നു ബിനോയിയുടെ കമന്റ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....